 
        Happy colleagues having start-up meeting to discuss new project details
അധ്യാപക നിയമനം
മൂലങ്കാവ് ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മലയാളം ടീച്ചര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജൂണ്‍ 16 ന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍- 9947532630
പാര്‍ട്ട്‌ടൈം ട്യൂട്ടര്‍ നിയമനം
കണിയാമ്പറ്റ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന് കീഴിലെ കാക്കവയല്‍, കണിയാമ്പറ്റ പ്രീ-മെട്രിക് ഹോസ്റ്റലുകളില്‍ ഇംഗ്ലീഷ്, കണക്ക്, സയന്‍സ് വിഷയങ്ങളില്‍ പാര്‍ട്ട് ടൈം ട്യൂട്ടറെ നിയമിക്കുന്നു. ഡിഗ്രി, ബി.എഡാണ് യോഗ്യത. താത്പര്യമുള്ളവര്‍ ജൂണ്‍ 20 നകം സ്വയം തയ്യാറാക്കിയ അപേക്ഷ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുമായി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍- 9744231317, 9544331969.
കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം
തിരുനെല്ലി ആശ്രമം സ്‌കൂളില്‍ കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അതത് ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് /അതത് ട്രേഡില്‍ ഗവ എന്‍ജിനീയര്‍ സര്‍ട്ടിഫിക്കറ്റ് /പിജിഡിസിഎ, ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി ജൂണ്‍ 25 ന് രാവിലെ 11 ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.
ലൈബ്രേറിയന്‍ നിയമനം
തിരുനെല്ലി ഗവ ആശ്രമം സ്‌കൂളില്‍ ലൈബ്രേറിയന്‍ തസ്തികകയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ലൈബ്രറി സയന്‍സില്‍ ബിരുദവും (ബി.എല്‍.ഐ.എസ്.സി/എം.എല്‍.ഐ.എസ്.സി) ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമാണ് യോഗ്യത. കോഹ സോഫ്റ്റ്വെയര്‍ പരിജ്ഞാനം അഭികാമ്യം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസലുമായി ജൂണ്‍ 24 ന് രാവിലെ 11 ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം .ഫോണ്‍ – 0495-299330.
ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് നിയമനം
തിരുനെല്ലി ആശ്രമം സ്‌കൂളില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് (ജെപിഎച്ച്എന്‍) തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സിയും കേരള
നഴ്‌സസ് കൗണ്‍സില്‍ അംഗീകരിച്ച എ.എന്‍.എം സര്‍ട്ടിഫിക്കറ്റ്/ഹെല്‍ത്ത് വര്‍ക്കേഴ്സ് ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ്/കേരള നഴ്സസ് ആന്‍ഡ് മിഡ്വൈവ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷനാണ് യോഗ്യത. 18 നും 44 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജൂണ്‍ 23 ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍ -04935-299330
ആശാവര്‍ക്കര്‍ നിയമനം
എടവക ഗ്രാമപഞ്ചായത്തിലെ 14, 19 വാര്‍ഡില്‍ ആശാവര്‍ക്കരെ നിയമിക്കുന്നു. പത്താം ക്ലാസ്സ് യോഗ്യതയുള്ള 25 -45 നുമിടയില്‍ പ്രായമുള്ള വിവാഹിതരായ സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ബയോഡാറ്റയുമായി ജൂണ്‍ 18 ന് ഉച്ചയ്ക്ക് 12 ന് എടവക കുടുംബരോഗ്യ കേന്ദ്രത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍ -04935 296906



 
         
         
         
         
        