- Advertisement -

- Advertisement -

അധ്യായം 5: കൈയെത്തും ദൂരത്ത് ആകാശം

0

- Advertisement -

1. ആകാശത്ത് പെൺകുട്ടിയുടെ രൂപത്തിലുള്ള നക്ഷത്രക്കൂട്ടത്തിന് ഗ്രീക്കുകാർ നൽകിയ പേര്

ആൻഡ്രോമിഡ

2. ഏത് രാജ്യത്തിലെ രാജകുമാരിയായിരുന്നു ആൻഡ്രോമിഡ

എത്യോപ്യ

3. ഇന്ത്യൻ സംസ്‌കാരത്തിലെ ജ്യോതിശാസ്ത്രജ്ഞർ ആരെല്ലാം

ആര്യഭടൻ, ഭാസ്‌കരാചാര്യൻ

4. ഗലീലിയോയും കോപ്പർ നിക്കസ്സും ന്യൂട്ടണുമൊക്കെ ജ്യോതിശാസ്ത്രജ്ഞരാണ്

5. ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്തുള്ള വായുരഹിതമായ സ്ഥലമാണ്

ബഹിരാകാശം

6. ഭൂമിയിൽനിന്നും എത്ര ദൂരം അകലെയാണ് ചന്ദ്രൻ സ്ഥിതി ചെയ്യുന്നത്

3.84 ലക്ഷം കിലോമീറ്റർ

7. എത്ര ചന്ദ്രനെ ഉൾക്കൊള്ളാനുള്ള വലിപ്പമാണ് ഭൂമിക്കുള്ളത്

50

8. സൂര്യൻ ഭൂമിയിൽനിന്നും എത്ര ദൂരം അകലെയാണ്

15 കോടി കിലോമീറ്റർ

9. എത്ര ലക്ഷം ഭൂമികളെ ഉൾക്കൊള്ളാവുന്ന വലുപ്പമാണ് സൂര്യനുള്ളത്

30

10. ഭൂമിയിൽനിന്നും 40 ലക്ഷം കോടി കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന നക്ഷത്രം ഏതാണ്

ആൽഫാസെന്റോറി എ

11. എത്ര ലക്ഷം ഭൂമിയെ ഉൾക്കൊള്ളാവുന്ന വലുപ്പമാണ് ആൽഫാസെന്റോറിക്കുള്ളത്

16

12. ഡിസംബർ മാസത്തിൽ സന്ധ്യാനേരത്ത് കിഴക്കൻ ചക്രവാളത്തിൽ കാണുന്ന നക്ഷത്ര ഗണം ഏതാണ്

വേട്ടക്കാരൻ

13. വേട്ടക്കാരന് ഗ്രീക്കുകാർ നൽകിയിരിക്കുന്ന പേര്

ഓറിയോൺ

14. ദൂരദർശിനികളുടെ സഹായമില്ലാതെ ഏപ്രിൽ മാസത്തിൽ വടക്കൻ ചക്രവാളത്തിൽ വ്യക്തമായി നിരീക്ഷിക്കാൻ കഴിയുന്ന നക്ഷത്രഗണം ഏതാണ്

സപ്തർഷികൾ

15. സപ്തർഷികളിൽ എത്ര നക്ഷത്രങ്ങളെ വ്യക്തമായി കാണാനാകും

ഏഴ്

16. യൂറോപ്യൻ രാജ്യങ്ങളിൽ സപ്തർഷികൾക്കുള്ള പേര് എന്താണ്

ബിഗ് ഡിപ്പർ

17. ഏത് നക്ഷത്രഗണത്തിന്റെ ഭാഗമായാണ് സപ്തർഷികൾ അഥവാ ബിഗ് ഡിപ്പർ കാണപ്പെടുന്നത്

അർസാ മേജർ

18. ആകാശനിരീക്ഷണത്തിന് സഹായിക്കുന്ന സോഫ്റ്റുവെയറുകൾ ഏതെല്ലാം

കെ-സ്റ്റാർ, സ്റ്റെല്ലേറിയം

19. ഭൂമിയുടെ ഏറ്റവും അടുത്തുള്ള ആകാശ ഗോളം ഏതാണ്

ചന്ദ്രൻ

20. ഏത് ഗ്രഹത്തെയാണ് ചന്ദ്രൻ ചുറ്റുന്നത്

ഭൂമി

21. ഗ്രഹങ്ങളെ ചുറ്റുന്ന ആകാശഗോളങ്ങൾ അറിയപ്പെടുന്ന പേര്

ഉപഗ്രഹങ്ങൾ

22. ഭൂമിയുടെ ഉപഗ്രഹമാണ്

ചന്ദ്രൻ

23. സൂര്യപ്രകാശം ചന്ദ്രനിൽ തട്ടി പ്രതിഫലിക്കുന്നതാണ് ചന്ദ്രന്റെ പ്രകാശമായി കാണുന്നത്. പ്രസ്താവന ശരിയോ തെറ്റോ

ശരി
24. ഭൂമിയോട് ഏറ്റവുമടുത്ത് സ്ഥിതി ചെയ്യുന്ന നക്ഷത്രം ഏതാണ്

സൂര്യൻ

25. സ്വയം പ്രകാശിക്കുന്ന ആകാശ ഗോളങ്ങൾ അറിയപ്പെടുന്ന പേരെന്താണ്

നക്ഷത്രങ്ങൾ

26. ഗ്രഹങ്ങളും ഉപഗ്രഹങ്ങളും സ്വയം പ്രകാശിക്കുന്നില്ല. എന്നാൽ അവയിൽ പതിക്കുന്ന പ്രകാശം പ്രതിഫലിക്കുന്നത് കൊണ്ടാണ് അവ പ്രകാശിക്കുന്നതായി തോന്നത്. പ്രസ്താവന ശരിയോ തെറ്റോ

ശരി

27. ആകാശം നിരീക്ഷിക്കുമ്പോൾ നക്ഷത്രങ്ങൾ മിന്നുന്നതായും ഗ്രഹങ്ങൾ മിന്നാതെ പ്രകാശിക്കുന്നതായും തോന്നുന്നു. പ്രസ്താവന ശരിയോ തെറ്റോ

ശരി

28. ചന്ദ്രൻ ഭൂമിയെ ചുറ്റുന്നതുപോലെ ഭൂമിയും സൗരയൂഥത്തിലെ മറ്റുഗോളങ്ങളും സൂര്യനെ ചുറ്റുന്നുണ്ട്. ആകാശഗോളങ്ങളുടെ ഈ സഞ്ചാരപാതയുടെ പേരെന്താണ്‌

പരിക്രമണപഥം

29. സൂര്യനും സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങളും ഉപഗ്രഹങ്ങളും മറ്റനേകം വസ്തുക്കളും ചേർന്നതാണ്

സൗരയൂഥം

30. സൗരയൂഥത്തിൽ ഏത്ര ഗ്രഹങ്ങൾ ഉണ്ട്

എട്ട്

31. സൗരയൂഥത്തിലെ ഗ്രഹങ്ങൾ ഏതെല്ലാമാണ്

ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്റ്റിയൂൺ

32. ഭൂമിയുടെ പരിക്രമണപഥത്തിന്റെ സ്ഥാനം ഏതെല്ലാം ഗ്രഹങ്ങളുടെ പരിക്രമണപഥങ്ങൾക്കിടയിലാണ്

ശുക്രനും ചൊവ്വയ്ക്കും

33. സദാ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്ന മനുഷ്യ നിർമ്മിത യന്ത്രങ്ങൾ അറിയപ്പെടുന്ന പേര്

കൃത്രിമോപഗ്രഹങ്ങൾ

34. ജി പി എസ് സേവനം നൽകുന്ന ഉപകരണം

കൃത്രിമോപഗ്രങ്ങൾ

35. ജി പി എസിന്റെ പൂർണരൂപം എന്താണ്

ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം

36. കൃത്രിമോപഗ്രഹങ്ങൾ നൽകുന്ന സേവനങ്ങൾ എന്തെല്ലാം

വിദൂരസംവേദനം, ആശയവിനിമയം, ഗതിനിർണയം, ശാസ്ത്രപര്യവേഷണങ്ങൾ, വിഭവസ്രോതസുകൾ കണ്ടെത്തലും രേഖപ്പെടുത്തലും, പ്രതിരോധം

37. ഇന്ത്യ വിക്ഷേപിച്ച കൃത്രിമോപഗ്രഹമായ ഇൻസാറ്റിന്റെ പ്രധാന ഉപയോഗം എന്താണ്

വാർത്താവിനിമയം

38. ഇന്ത്യ വിക്ഷേപിച്ച കൃത്രിമോപഗ്രഹമായ എജ്യൂസാറ്റിന്റെ പ്രധാന ഉപയോഗം എന്താണ്

വിദ്യാഭ്യാസം

39. ഇന്ത്യ വിക്ഷേപിച്ച കൃത്രിമോപഗ്രഹമായ ഐആർഎൻഎസ്എസിന്റെ പ്രധാന ഉപയോഗം എന്താണ്

ഗതിനിർണ്ണയം

40. ഇന്ത്യ വിക്ഷേപിച്ച കൃത്രിമോപഗ്രഹമായ കാർട്ടോസാറ്റിന്റെ പ്രധാന ഉപയോഗം എന്താണ്

ഭൗമനിരീക്ഷണം

41. ഇന്ത്യ വിക്ഷേപിച്ച കൃത്രിമോപഗ്രഹമായ ആസ്‌ട്രോസാറ്റിന്റെ പ്രധാന ഉപയോഗം എന്താണ്

ജ്യോതിശാസ്ത്രപഠനം

42. ഇന്ത്യ വിക്ഷേപിച്ച കൃത്രിമോപഗ്രഹമായ ജിസാറ്റ് 7, എമിസാറ്റ് എന്നിവയുടെ പ്രധാന ഉപയോഗം എന്താണ്

പ്രതിരോധം

43. ജ പി എസിന് സമാനമായി ഇന്ത്യ വികസിപ്പിച്ച സ്വതന്ത്ര പ്രാദേശിക ഗതിനിർണ്ണയ ഉപഗ്രഹ സംവിധാനം ഏതാണ്

ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (ഐആർഎൻഎസ്എസ്)

44. ഇന്ത്യയുടെ ഗതിനിർണ്ണയ ഉപഗ്രഹത്തെ വിക്ഷേപിക്കുന്നതിനായി ഉപയോഗിച്ച റോക്കറ്റ് ഏതാണ്

ജി എസ് എൽ വി എഫ് 12

45. ഉപഗ്രഹങ്ങളേയും ബഹിരാകാശപേടകങ്ങളേയും ബഹിരാകാശത്ത് എത്തിക്കാൻ ഉപയോഗിക്കുന്ന വാഹനങ്ങൾ ഏതാണ്

റോക്കറ്റുകൾ

46. ഇന്ത്യയുടെ ബഹിരാകാശപദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന ബഹിരാകാശ സ്ഥാപനം

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ എസ് ആർ ഒ)

47. ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ഏതാണ്

തുമ്പ റോക്കറ്റുവിക്ഷേപണ കേന്ദ്രം

48. തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു

തിരുവനന്തപുരം

49. തുമ്പ റോക്കറ്റുവിക്ഷേപണ കേന്ദ്രം സ്ഥാപിതമായ വർഷം

1963 നവംബർ 21

50. സതീഷ് ധവാൻ സ്‌പേസ് സെന്റർ പ്രവർത്തനം ആരംഭിച്ച വർഷം

1971 ഒക്ടോബർ

51. സതീഷ് ധവാൻ സ്‌പേസ് സെന്റർ സ്ഥിതി ചെയ്യുന്നത് എവിടെ

ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ

52. ഇന്ത്യൻ ബഹിരാകാശപദ്ധതിയുടെ പിതാവ് ആരാണ്

വിക്രം സാരാഭായ്

53. ഇന്ത്യയിൽ ബഹിരാകശ സാങ്കേതികവിദ്യ പ്രധാന പങ്കുവഹിച്ചു

54. തിരുവനന്തപുരത്തെ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന് വിക്രം സാരാഭായ് സ്‌പേസ് സെന്റർ എന്നും ചന്ദ്രയാന്റെ ലാന്റിന് വിക്രം എന്നും പേര് നൽകിയിട്ടുണ്ട്.

55. ഇന്ത്യയുടെ തനതായ ബഹിരാകാശ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിന് നേതൃത്വം നൽകിയ വ്യക്തി ആരാണ്

സതീഷ് ധവാൻ

56. ഇസ്രോയുടെ ചെയർമാൻ ആയിരുന്നു സതീഷ് ധവാൻ.

57. സതീഷ് ധവാൻ സ്‌പേസ് സെന്റർ എന്ന റോക്കറ്റ് വിക്ഷേപണകേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ

ശ്രീഹരിക്കോട്ട

58. ഭൂമിയോട് ഏറ്റവും അടുത്തുള്ള ആകാശഗോളമായ ചന്ദ്രനിൽ മനുഷ്യൻ കാലുകുത്തിയത് എന്നാണ്

1969 ജൂലൈ 21

59. അമേരിക്കയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ പേരെന്താണ്

നാസ

60. നീൽ ആംസ്‌ട്രോങ്, എഡ്വിൻ ബസ് ആൽഡ്രിൻ എന്നീ ബഹിരാകാശ സഞ്ചാരികൾ ആദ്യമായി ചന്ദ്രനിൽ എത്തിയത് നാസയുടെ ഏത് പേടകത്തിലാണ്

അപ്പോളോ 11

61. ഇവർ സഞ്ചരിച്ച പേടകം നിയന്ത്രിച്ചിരുന്നത് ആരാണ്

മൈക്കൽ കോളിൻസ്

62. സോവിയറ്റ് യൂണിയൻ ലോകത്തിലെ ആദ്യത്തെ കൃത്രിമോപഗ്രഹമായ സ്പുട്‌നിക് 1 വിക്ഷേപിച്ച തിയതി

1957 ഒക്ടോബർ 4

63. ഏത് കൃത്രിമോപഗ്രഹത്തിന്റെ വിക്ഷേപണത്തോടെയാണ് ബഹിരാകാശ യുഗം ആരംഭിക്കുന്നത്

സ്പുട്‌നിക് 1

64. അന്താരാഷ്ട്ര ബഹിരാകാശ വാരം ആചരിക്കുന്നത് എപ്പോഴാണ്

ഒക്ടോബർ 4 മുതൽ 10 വരെ

65. സ്പുട്‌നിക് 1 വിക്ഷേപണത്തിന്റേയും 1967 ഒക്ടോബർ 10ന് നിലവിൽവന്ന അന്താരാഷ്ട്ര ബഹിരാകാശ സമാധാന ഉടമ്പടിയുടേയും ഓർമ്മയ്ക്കായാണ് ബഹിരാകാശവാരാചരണം നടത്തുന്നത്.

66. ഇന്ത്യയുടെ ചാന്ദ്രപര്യവേഷണദൗത്യങ്ങൾ അറിയപ്പെടുന്ന പേര്

ചന്ദ്രയാൻ

67. ഇന്ത്യയുടെ ആദ്യ ചാന്ദ്രപര്യവേഷണ പേടകമായ ചന്ദ്രയാൻ 1 ശ്രീഹരിക്കോട്ടയിൽനിന്നും വിക്ഷേപിച്ച തിയതി എന്നാണ്

2008 ഒക്ടോബർ 22

68. ചന്ദ്രയാൻ 1 ചന്ദ്രന്റെ 100 കിലോമീറ്റർ അകലെയുള്ള പരിക്രമണപഥത്തിലൂടെ ചുറ്റിസഞ്ചരിച്ച് ചന്ദ്രന്റെ ഉപരിതലത്തെക്കുറിച്ച് പഠനം നടത്തി.

69. ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേഷണ പേടകമായ ചന്ദ്രയാൻ 2 വിക്ഷേപിച്ച തിയതി

2019 ജൂലൈ 22

70. ചന്ദ്രനിൽ ഇറങ്ങി പാറകളുടേയും മണ്ണിന്റേയും പ്രത്യേകതകൾ പഠിക്കുകയായിരുന്നു ലക്ഷ്യം

71. ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്രപര്യവേഷണ പേടകമായ ചന്ദ്രയാൻ 3 വിക്ഷേപിച്ച തിയതി

2023 ജൂലൈ 14

72. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയ ആദ്യ പേടകം

ചന്ദ്രയാൻ 3

73. ചന്ദ്രയാൻ 3-ന്റെ ലാന്റർ ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ തിയതി

2023 ഓഗസ്റ്റ് 23

74. ലാന്ററിൽനിന്നുള്ള റോവർ ചന്ദ്രോപരിതലത്തിൽ സഞ്ചരിച്ച് പരീക്ഷണങ്ങളിൽ ഏർപ്പെട്ടു.

75. ഇന്ത്യയുടെ ചൊവ്വാപര്യവേഷണ ദൗത്യം അറിയപ്പെടുന്ന പേര്

മംഗൾയാൻ

76. ഇന്ത്യയുടെ സൗരപര്യവേഷണ ദൗത്യം അറിയപ്പെടുന്ന പേര്

ആദിത്യ എൽ 1

77. ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണം അറിയപ്പെടുന്ന പേര്

ഗഗൻയാൻ

78. മംഗൾയാൻ 1 വിക്ഷേപിച്ച തിയതി

2013 നവംബർ അഞ്ച്

79. ഇൻസാറ്റ് 1 വിക്ഷേപിച്ച തിയതി

1982 ഏപ്രിൽ 10

80. ആദിത്യ എൽ 1 വിക്ഷേപിച്ച തിയതി

2023 സെപ്തംബർ 2

81. ഐ എസ് ആർ ഒ നിലവിൽ വന്ന തിയതി

1969 ഓഗസ്റ്റ് 15

82. ആര്യഭട്ട 1 വിക്ഷേപിച്ച തിയതി എന്നാണ്

1975 ഏപ്രിൽ 19

അധ്യായം 5: കൈയെത്തും ദൂരത്ത് ആകാശം

80%
Awesome
  • Design

- Advertisement -

- Advertisement -

Comments
Loading...