- Advertisement -

- Advertisement -

സയൻസ്‌: അധ്യായം 7 ഇന്ദ്രിയജാലം

0

- Advertisement -

1.വളരെ ചെറിയ ശബ്ദം പോലും തിരിച്ചറിയാന്‍ സാധിക്കുന്ന ജീവി

നായ

2. വളരെ ദൂരെയുള്ള ഇരയെപ്പോലും കാണാന്‍ കഴിയുന്ന പക്ഷി

പരുന്ത്

3. കാലുകള്‍ ഉപയോഗിച്ച് രുചിയറിയുന്ന ജീവി

ചിത്രശലഭം

4. നേരിയ ഗന്ധം പോലും തിരിച്ചറിയാന്‍ കഴിയുന്ന ജീവി

കരടി

5. ശരീരം പാറപോലെ പരുക്കനാണെങ്കിലും എവിടെ തൊട്ടാലും മനസ്സിലാക്കുന്ന ജീവി

ചീങ്കണ്ണി

6. ചുറ്റുപാടുകളെ മനസ്സിലാക്കുന്നതിന് ജീവികളെ സഹായിക്കുന്ന അവയവങ്ങളെ ജ്ഞാനേന്ദ്രിയങ്ങള്‍ എന്ന് വിളിക്കുന്നു.

7. കണ്ണ്, ചെവി, മൂക്ക്, നാക്ക്, ത്വക്ക് എന്നിവയാണ് മനുഷ്യരുടെ ജ്ഞാനേന്ദ്രിയങ്ങള്‍.
തലയുടെ മുന്‍വശത്ത് കണ്ണുകളുള്ള ജീവികള്‍ക്ക് വസ്തുവിന്റെ സ്ഥാനവും അകലവും കൃത്യമായി തിരിച്ചറിയാന്‍ സാധിക്കുന്നു. കടുവ, സിംഹം തുടങ്ങിയ ജീവികളുടെ ഈ പ്രത്യേകത അവയെ ഇരപിടിക്കാന്‍ സഹായിക്കുന്നു.

8. തലയുടെ വശങ്ങളില്‍ കണ്ണുകളുള്ള ജീവികള്‍ക്ക് രണ്ട് വശങ്ങളിലുമുള്ള കാഴ്ച്ച സാധ്യമാകുന്നു. മാന്‍, മുയല്‍ തുടങ്ങിയ ജീവികള്‍ക്ക് ശത്രുക്കളില്‍നിന്നും രക്ഷ നേടാന്‍ ഈ പ്രത്യേകത സഹായിക്കുന്നു.

9. പൂച്ചയുടെ കണ്ണിലെ കൃഷ്ണമണി പകല്‍ വെളിച്ചത്തില്‍ ചുരുങ്ങിയും രാത്രിയില്‍ പരമാവധി വികസിച്ചും കാണപ്പെടുന്നു.

10. നേരിയ വെളിച്ചത്തില്‍പോലും പൂച്ചയ്ക്ക് കാഴ്ച്ച സാധ്യമാണ്.

11. പൂച്ചയുടെ കണ്ണുകൡ പ്രത്യേകതരം കോശങ്ങളുടെ ഒരു പാളിയുണ്ട്. അതാണ് രാത്രിയില്‍ കണ്ണുകളുടെ തിളക്കത്തിന് കാരണം.

12. രാത്രിയില്‍ ഇര തേടുന്ന പല ജീവികളുടേയും കണ്ണുകള്‍ക്ക് ഈ പ്രത്യേകതയുണ്ട്.
മൂങ്ങയ്ക്ക് കഴുത്ത് പുറകോട്ട് തിരിച്ച് പുറകിലെ കാഴ്ചകള്‍ കാണാന്‍ സാധിക്കും.

13. മരയോന്തിന് ഒരേസമയം കണ്ണുകളെ വ്യത്യസ്ത ദിശകളിലേക്ക് ചലിപ്പിച്ച് ചുറ്റുമുള്ള കാഴ്ച്ചകള്‍ കാണാന്‍ സാധിക്കും.

14. കാഴ്ച്ച പരിശോധിക്കാന്‍ സാധാരണമായി ഉപയോഗിക്കുന്ന ചാര്‍ട്ടാണ് സ്‌നെല്ലന്‍ ചാര്‍ട്ട്.

15. സ്‌നെല്ലന്‍ ചാര്‍ട്ടില്‍ പല വലുപ്പത്തിലുള്ള അക്ഷരങ്ങളാണുള്ളത്.

16. സ്‌നെല്ലന്‍ ചാര്‍ച്ചില്‍ മുകളില്‍നിന്നും താഴേക്ക് വരുന്തോറും വലുപ്പം കുറഞ്ഞുവരുന്ന രീതിയിലാണ് അക്ഷരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

17. 1862ല്‍ സ്‌നെല്ലന്‍ ചാര്‍ച്ച് തയ്യാറാക്കിയ നേത്രരോഗ വിദഗ്ദ്ധന്‍ ആരാണ്

ഹെര്‍മന്‍ സ്‌നെല്ലന്‍

18. കാഴ്ച്ചപരിമിതിയുള്ള വ്യക്തികളെ സഹായിക്കുന്നതിനുള്ള ഉപകരണങ്ങളാണ് സ്മാര്‍ട്ട് കെയിനും ഡിജിറ്റല്‍ ബ്രയില്‍ സ്ലേറ്റും.

19. കാഴ്ച്ചപരിമിതരായ വ്യക്തികളെ വഴിയിലെ തടസ്സം തത്സമയം കണ്ടെത്താന്‍ സഹായിക്കുന്നതിന് സ്മാര്‍ട്ട് കെയിനില്‍ അള്‍ട്രാസോണിക്/ ഇന്‍ഫ്രാറെഡ് സെന്‍സറുകള്‍ ഉപയോഗിക്കുന്നു.

20. ജന്മനായുള്ള കേള്‍വിത്തകരാറുകള്‍ പരിഹരിക്കാനുള്ള മാര്‍ഗമാണ് കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയ. ചെവിക്കുള്ളിലെ കോക്ലിയ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയയാണ്.

21. സ്പര്‍ശനത്തിലൂടെ വസ്തുക്കളെ തിരിച്ചറിയാന്‍ സഹായിക്കുന്ന അവയവമാണ് ത്വക്ക്
ചൂട്, തണുപ്പ് തുടങ്ങിയവ അറിയുന്നതിനും ത്വക്ക് സഹായിക്കുന്നു.

22. ശരീരത്തിലെ ഏറ്റവും വലിയ അവയവയമാണ് ത്വക്ക്

23. ശരീരത്തിനുള്ളിലേക്ക് രോഗാണുക്കള്‍ പ്രവേശിക്കാതെ ത്വക്ക് തടയുന്നു.

24. ശരീരത്തിന്റെ ചൂട് നിയന്ത്രിക്കുന്നതിലും വിയര്‍പ്പിലൂടെ മാലിന്യം പുറന്തള്ളുന്നതിലും ത്വക്കിന് പങ്കുണ്ട്.

- Advertisement -

1 സയൻസ്‌: അധ്യായം 7 ഇന്ദ്രിയജാലം

- Advertisement -

- Advertisement -

Comments
Loading...