- Advertisement -

- Advertisement -

അധ്യായം 3; ജലം നിത്യജീവിതത്തില്‍

0

- Advertisement -

1.ഒരു ദിവസം വിവിധ ആവശ്യങ്ങള്‍ക്കായി ഒരാള്‍ക്ക് എത്ര ലിറ്റര്‍ ആവശ്യമായിവരും?

121.5 മുതല്‍ 125.5 ലിറ്റര്‍ വരെ

2. ഒരു ദിവസം ഒരാള്‍ക്ക് കുടിക്കാന്‍ ആവശ്യമായ ജലത്തിന്റെ അളവ് എത്രയാണ്

2.5 മുതല്‍ 3.5 ലിറ്റര്‍ വരെ

3. ശുദ്ധജല ലഭ്യത കുറഞ്ഞുവരാന്‍ കാരണങ്ങള്‍ എന്താണ്

ജനസംഖ്യവര്‍ധനവും ജലമലിനീകരണത്തിന്റെ തോതിലുള്ള വര്‍ധനവും

4. മനുഷ്യ ശരീരത്തിലെ തലച്ചോറിലെ ജലത്തിന്റെ അളവ് എത്രയാണ്

73 ശതമാനം

5. മനുഷ്യ ശരീരത്തിലെ രക്തത്തിലെ ജലത്തിന്റെ അളവ് എത്രയാണ്

94 ശതമാനം

6. മനുഷ്യ ശരീരത്തിലെ വൃക്കയിലെ ജലത്തിന്റെ അളവ് എത്രയാണ്

79 ശതമാനം

7. മനുഷ്യ ശരീരത്തിലെ പേശികളിലെ ജലത്തിന്റെ അളവ് എത്രയാണ്

75 ശതമാനം

8. മനുഷ്യ ശരീരത്തിലെ ശ്വാസകോശങ്ങളിലെ ജലത്തിന്റെ അളവ് എത്രയാണ്

83 ശതമാനം

9. മനുഷ്യ ശരീരത്തിലെ അസ്ഥികളിലെ ജലത്തിന്റെ അളവ് എത്രയാണ്

31 ശതമാനം

10. ജലം സസ്യങ്ങളില്‍ നിര്‍വഹിക്കുന്ന ധര്‍മ്മങ്ങള്‍ എന്തെല്ലാം

  • ആഹാരത്തെ ഇലകളില്‍നിന്നും മറ്റ് സസ്യഭാഗങ്ങളില്‍ എത്തിക്കുന്നത്
  • ആഗിരണം ചെയ്ത ലവണങ്ങള്‍ ഇലകളില്‍ എത്തിക്കുന്നത്
  • പ്രകാശസംശ്‌ളേഷണത്തിന്
  • സസ്യശരീരത്തിന്റെ ഘടന നിലനിര്‍ത്തുന്നതിന്

11. എല്ലാ ജീവികള്‍ക്കും ജീവല്‍പ്രവര്‍ത്തനങ്ങള്‍ക്ക് ജലം ആവശ്യമാണ്.

12. മനുഷ്യശരീരത്തിലെ ഒരു പ്രധാന ഘടകമാണ് ജലം. എല്ലാ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും ജലം ആവശ്യമാണ്.

13. ശുദ്ധജലത്തിന് നിറവും മണവും ഇല്ല.

14. ജലം ഉള്‍ക്കൊള്ളുന്ന പാത്രത്തിന്റെ ആകൃതിയാണ് ജലത്തിന് ലഭിക്കുന്നത്.

15. ചില ഖരവസ്തുക്കളും ദ്രാവകങ്ങളും വാതകങ്ങളും വെള്ളത്തില്‍ ലയിക്കുന്നു.

16. എത് വാതകം ജലത്തില്‍ ലയിപ്പിച്ചാണ് സോഡ ഉണ്ടാക്കുന്നത്.

കാര്‍ബണ്‍ ഡൈഓക്‌സൈഡ്

17. സോഡാക്കുപ്പി തുറക്കുമ്പോള്‍ സ്വതന്ത്രമാകുന്ന വാതകം ഏതാണ്

കാര്‍ബണ്‍ ഡൈഓക്‌സൈഡ്

18. ലയിച്ചു ചേരുന്ന വസ്തു അറിയപ്പെടുന്നത്

ലീനം

19. എന്തിലാണോ ലീനം ലയിച്ചു ചേരുന്നത് അത് അറിയപ്പെടുന്നത്

ലായകം

20. ലീനം ലായകത്തില്‍ ലയിച്ച് ലഭിക്കുന്നത്

ലായനി

21. പഞ്ചസാര ലായനിയിലെ ലീനം ഏതാണ്

പഞ്ചസാര

22. പഞ്ചസാര ലായനിയിലെ ലായകം ഏതാണ്

വെള്ളം

23. ജലത്തിന് നിരവധി വസ്തുക്കളെ ലയിപ്പിക്കാന്‍ കഴിവുള്ളതിനാല്‍ ജലത്തെ ___________ എന്ന് പറയുന്നു

യൂണിവേഴ്‌സല്‍ സോള്‍വന്റ്

24. ഒരു ദ്രാവകത്തിന്റെ ഉപരിതലത്തില്‍നിന്ന് ചെറുകണികകള്‍ ചുറ്റുപാടിലേക്ക് വ്യാപിക്കുന്നതിനെ _________ എന്ന് പറയുന്നു.

ബാഷ്പീകരണം

25. ചൂടാകുമ്പോള്‍ ബാഷ്പീകരണത്തിന്റെ തോത് വര്‍ദ്ധിക്കുന്നു. ശരിയോ തെറ്റോ?

ശരി

26. ബാഷ്പീകരണം എല്ലാ താപനിലയിലും സംഭവിക്കുന്നു. പ്രസ്താവന ശരിയോ തെറ്റോ?

ശരി

27. ഖരം, ദ്രാവകം, വാതകം എന്നീ മൂന്നവസ്ഥകളിലും പ്രകൃതിദത്തമായി കാണപ്പെടുന്ന ഏക പദാര്‍ഥം

ജലം

28. വിതാനം പാലിക്കുന്നു എന്നത് ജലത്തിന്റെ ഒരു സവിശേഷതയാണ്. പ്രസ്താവന ശരിയോ തെറ്റോ

ശരി

29. ഭൂമിയിലെ മൂന്നില്‍ രണ്ട് ഭാഗവും ജലം നിറഞ്ഞ കടലാണ്. പ്രസ്താവന ശരിയോ തെറ്റോ

ശരി

30. ഭൂമിയിലെ മൂന്നില്‍ ഒരു ഭാഗം കരയാണ്. പ്രസ്താവന ശരിയോ തെറ്റോ

ശരി

31. വലിയ അളവില്‍ ലവണങ്ങള്‍ ലയിച്ചുചേര്‍ന്നിട്ടുള്ളതുകൊണ്ട് കടല്‍വെള്ളം ദൈനംദിനാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കില്ല. പ്രസ്താവന ശരിയോ തെറ്റോ

ശരി

32. മഴവെള്ളം സംഭരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ എന്തെല്ലാം

മഴവെള്ളസംഭരണി, തടയണ, കയ്യാല, കിണര്‍ റീച്ചാര്‍ജിങ്‌

അധ്യായം 3; ജലം നിത്യജീവിതത്തില്‍

80%
Awesome
  • Design

- Advertisement -

- Advertisement -

Comments
Loading...