1990-ല്‍ വിംബിള്‍ഡണ്‍ ജൂനിയര്‍ ചാമ്പ്യനായ ഇന്ത്യന്‍ ടെന്നീസ് കളിക്കാരന്‍

0

1) സ്വാതന്ത്ര്യാനന്തരം തിരുവിതാംകൂറില്‍ ശ്രീ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ വഹിച്ചിരുന്ന പദവി

രാജപ്രമുഖന്‍

2) സള്‍ഫ്യൂരിക് ആസിഡിന്റെ മേഘപടലമുള്ള ഗ്രഹം

ശുക്രന്‍

3) വാഹനങ്ങളില്‍ കൂളന്റ് ആയി ജലം ഉപയോഗിക്കാന്‍ കാരണം

വിശിഷ്ട താപധാരിത കൂടുതലാണ്

4) ഓപ്പറേഷന്‍ ട്രോജന്‍ ഹോഴ്‌സ് ആരുടെ മരണവുമായി ബന്ധപ്പെട്ടിരിക്കുന്നു

ഭഗത്സിംഗ്

5) ഏത് അനുച്ഛേദം പ്രകാരമാണ് സായുധ സേനകളിലെ അംഗങ്ങളുടെ മൗലികാവകാശങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്

33

6) എല്ലാ സ്‌ഫോടന വസ്തുക്കളിലും അടങ്ങിയിരിക്കുന്ന മൂലകം

നൈട്രജന്‍

7) എത്ര ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ ബംഗാള്‍ ഉള്‍ക്കടലുമായി അതിര്‍ത്തി പങ്കിടുന്നു

4

8) ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് ട്രെയിന്‍

ഡെക്കാണ്‍ ക്വീന്‍

9) അത്‌ലറ്റ്‌സ് ഫുട് എന്ന അസുഖത്തിന് കാരണം

ഫംഗസ്

10) അടിയന്തരാവസ്ഥ സമയത്ത് പോലും റദ്ദാക്കാന്‍ കഴിയാത്ത ഭരണഘടനാ അനുച്ഛേദങ്ങള്‍

20, 21

silver leaf psc academy, silver leaf psc academy calicut, silver leaf psc academy kozhikode, silver leaf psc academy notes, psc coaching center near mofusil bus stand, psc coaching center near mofusil bus stand kozhikode, psc coaching center near puthiyastand kozhikode

11) മിന്നലില്‍ ദ്രവ്യം കാണുന്ന അവസ്ഥ

പ്ലാസ്മ

12) മഹാരാഷ്ട്രയുടെ മാര്‍ട്ടിന്‍ ലൂഥര്‍ എന്നറിയപ്പെട്ടത്

ജ്യോതിറാവു ഫുലെ

13) 1990-ല്‍ വിംബിള്‍ഡണ്‍ ജൂനിയര്‍ ചാമ്പ്യനായ ഇന്ത്യന്‍ ടെന്നീസ് കളിക്കാരന്‍

ലിയാണ്ടര്‍ പേസ്

14) മസ്തിഷ്‌കത്തിലെ നാഡീകലകളില്‍ അലേയമായ ഒരു തരം പ്രോട്ടീന്‍ അടിഞ്ഞു കൂടുന്നതിന്റെ ഫലമായി ഉണ്ടാകുന്ന രോഗം

അല്‍ഷിമേഴ്‌സ്

15) ബ്രിട്ടീഷ് ചൂഷണവും പടിഞ്ഞാറന്‍ നാഗരികതയും എങ്ങനെ ഇന്ത്യയെ തകര്‍ത്തു എന്നത് പഠനങ്ങളിലൂടെ വ്യക്തമാക്കിയ ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രജ്ഞനാര്

രമേഷ് ചന്ദ്ര ദത്ത്

16) പൂക്കള്‍ക്ക് നീലനിറം പകരുന്ന വര്‍ണവസ്തു

ആന്തോസയാനിന്‍

17) പാത്രക്കടവ് ജലവൈദ്യുത പദ്ധതി നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിരുന്നത് ഏത് നദിയിലാണ്

കുന്തിപ്പുഴ

18) ഇന്ത്യയില്‍ മലിനീകരണ നിയന്ത്രണനിയമം പാസാക്കിയ വര്‍ഷം

1974

19) ജന്തുക്കളിലെ കുളമ്പ് രോഗത്തിന് കാരണം

വൈറസ്

20) ഏത് രീതിയിലുള്ള ഭൂരൂപമാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉള്ളത്

സമതലങ്ങള്‍

21) കേവല പൂജ്യം എന്നറിയപ്പെടുന്നത്

മൈനസ് 273.15 ഡിഗ്രി സെല്‍ഷ്യസ്

22) കേരളതീരത്തുനിന്ന് ഏറ്റവും കൂടുതല്‍ ലഭിക്കുന്ന മത്സ്യം

മത്തി

23) കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി

ജലവൈദ്യുതി

24) നോട്ട നടപ്പിലാക്കിയ എത്രാമത്തെ രാജ്യമാണ് ഇന്ത്യ

14

25) 1817-ലെ പൈക കലാപത്തിന്റെ കേന്ദ്രമായിരുന്ന ഒഡിഷയിലെ സ്ഥലം

ഖുര്‍ധ

80%
Awesome
  • Design
Leave a comment