- Advertisement -

- Advertisement -

രോഗങ്ങളെക്കുറിച്ചുള്ള ചോദ്യോത്തരങ്ങള്‍

0

- Advertisement -

1. ഏത് ധാതുവിന്റെ അപര്യാപ്തത മൂലമാണ് ഓസ്റ്റിയോ പോറോസിസ് എന്ന രോഗം ഉണ്ടാകുന്നത്?

കാല്‍സ്യം

2. ഏത് ധാതുവിന്റെ അപര്യാപ്തത കാരണമാണ് ഹൈപ്പോനട്രീമിയ ഉണ്ടാകുന്നത്?

സോഡിയം

3. ഏത് ധാതുവിന്റെ അപര്യാപ്തത കാരണമാണ് ഹൈപ്പോകലേമീയ ഉണ്ടാകുന്നത്?

പൊട്ടാസ്യം

4. രോഗങ്ങളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്ന പേര് എന്താണ്?

പാതോളജി

5. നെഞ്ചെരിപ്പ് ഉണ്ടാകുന്നത് ഏത് അവയവത്തിലാണ്?

ആമാശയം

6. മെലാനിന്റെ കുറവ് മൂലമുണ്ടാകുന്ന അവസ്ഥ എന്താണ്?

അല്‍ബിനിസം

7. രോഗാണു ബാധ കൂടാതെ കണ്ണിന് ഉണ്ടാകുന്ന അസുഖം എന്താണ്?

വെള്ളെഴുത്ത്

8. ഛര്‍ദ്ദിയും വയറ്റിളക്കവുമുള്ള ഒരു വ്യക്തിക്ക് ആരോഗ്യപ്രവര്‍ത്തകര്‍ ഉടന്‍ നിര്‍ദ്ദേശിക്കുന്ന പാനീയമേത്?

ഒ ആര്‍ എസ് ലായനി

9. എന്തുമുഖേനയാണ് ബാക്ടീരിയ പരത്തുന്ന രോഗമായ ബോട്ടുലിസം പകരുന്നത്?

ആഹാരം

10. അരുണ രക്താണുക്കളുടെ ആകൃതി മാറുന്നത് കാരണം ഓക്‌സിജന്‍ വഹിക്കല്‍ ശരിയായി നടക്കാത്തതു കാരണം ഉണ്ടാകുന്ന അവസ്ഥ എന്താണ്?

സിക്കിള്‍ സെല്‍ അനീമിയ

11. ചുവന്ന രക്താണുക്കള്‍ അരിവാളിന്റെ ആകൃതിയില്‍ കാണപ്പെടുന്ന അസുഖം ഏതാണ്?

സിക്കിള്‍ സെല്‍ അനീമിയ

12. മൂത്രത്തിലൂടെ രക്തം പോകുന്ന അവസ്ഥ അറിയപ്പെടുന്ന പേര് എന്താണ്?

ഹീമറ്റൂറിയ

13. രണ്ട് വൃക്കകളും ഒരുപോലെ പ്രവര്‍ത്തനരഹിതമാകുന്ന അവസ്ഥ അറിയപ്പെടുന്ന പേര് എന്താണ്?

യുറീമിയ

14. പാര്‍ക്കിന്‍സണ്‍സ് രോഗികളുടെ മസ്തിഷ്‌കത്തില്‍ ഏത് നാഡീയ പ്രേഷകത്തിന്റെ ഉല്‍പ്പാദനമാണ് കുറയുന്നത്?

ഡോപമീന്‍

15. ലിംഗ ക്രോമസോമുകളില്‍ ഒന്ന് കുറയുന്നത് മൂലം ഉണ്ടാകുന്ന പാരമ്പര്യ രോഗമേത്?

ടര്‍ണര്‍ സിന്‍ഡ്രോം

16. പേശീക്ലമത്തിന് കാരണമാകുന്നത് പേശികളില്‍ ഏത് ആസിഡ് രൂപപ്പെടുന്നത് കാരണമാണ്?

ലാക്ടിക് ആസിഡ്

17. വര്‍ണാന്ധതയുള്ള വ്യക്തിക്ക് തിരിച്ചറിയാന്‍ കഴിയാത്ത നിറങ്ങള്‍ ഏതെല്ലാം?

ചുവപ്പ്, പച്ച

18. ഹ്രസ്വദൃഷ്ടിക്ക് പരിഹാരമായി ഉപയോഗിക്കുന്ന ലെന്‍സ് ഏതാണ്?

കോണ്‍കേവ്

19. എന്ത് കാരണമാണ് ബ്ലാക്ക്ഫൂട്ട് ഡിസീസ് ഉണ്ടാകുന്നത്?

ആഴ്‌സനിക്

20. ലിംഫിന്റെ ഒഴുക്ക് കുറയുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥ ഏതാണ്?

ലിംഫഡിമ

21. അക്വസ് ദ്രവത്തിന്റെ പുനരാഗിരണം നടക്കാത്തതുമൂലം കണ്ണിനുള്ളില്‍ അനുഭവപ്പെടുന്ന മര്‍ദ്ദം ഉളവാക്കുന്ന രോഗാവസ്ഥ ഏതാണ്?

ഗ്ലോക്കോമ

22. ഇരുമ്പിന്റെ കുറവുമൂലമുണ്ടാകുന്ന അസുഖം ഏതാണ്?

അനീമിയ

23. രക്തസമ്മര്‍ദ്ദം കൂടിയ അവസ്ഥ അറിയപ്പെടുന്ന പേര് എന്താണ്?

ഹൈപ്പര്‍ ടെന്‍ഷന്‍

24. അസാധാരണമായ ഓര്‍മ്മക്കുറവ് ഉണ്ടാവുന്ന രോഗം ഏതാണ്?

അല്‍ഷിമേഴ്‌സ്

25. മസ്തിഷ്‌കത്തിലെ നാഡീകലകളില്‍ അലേയമായ ഒരുതരം പ്രോട്ടീന്‍ അടിഞ്ഞു കൂടുന്നതിന്റെ ഫലമായി ഉണ്ടാകുന്ന രോഗം ഏതാണ്?

അല്‍ഷിമേഴ്‌സ്

26. മസ്തിഷ്‌കത്തിലെ പ്രത്യേക ഗാംഗ്ലിയോണുകളുടെ നാശം കാരണം ഉണ്ടാകുന്ന രോഗം ഏതാണ്?

പാര്‍ക്കിന്‍സണ്‍സ് രോഗം

27. മിനമാതാ രോഗം ആദ്യമായി കാണപ്പെട്ടത് ഏത് രാജ്യത്തിലാണ്?

ജപ്പാന്‍

28. വ്യവസായ മലിനീകരണത്തിന്റെ ഫലമായുണ്ടാകുന്ന മാര്‍ജാര നൃത്തരോഗം ആദ്യമായി കാണപ്പെട്ട രാജ്യം ഏതാണ്?

ജപ്പാന്‍

29. മുറിവുകളിലൂടെ രോഗാണു ശരീരത്തിനകത്ത് പ്രവേശിച്ചുണ്ടാകുന്ന രോഗം ഏതാണ്?

ടെറ്റനസ്

30. രക്തത്തില്‍ കാല്‍സ്യത്തിന്റെ അളവ് കുറയുന്നത് മൂലമുണ്ടാകുന്ന രോഗം ഏതാണ്?

ടെറ്റനി

31. രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് കൂടമ്പോള്‍ ഉണ്ടാകുന്ന രോഗം ഏതാണ്?

ഗൗട്ട്

32. രക്തസമ്മര്‍ദ്ദം കുറഞ്ഞ അവസ്ഥ അറിയപ്പെടുന്ന പേരെന്ത്?

ഹൈപ്പോടെന്‍ഷന്‍

33. ശ്വാസകോശത്തിലെ വായു അറകളുടെ ഇലാസ്തികത നഷ്ടപ്പെട്ട് അവ പൊട്ടി വൈറ്റല്‍ കപ്പാസിറ്റി കുറയുന്ന രോഗം എന്താണ്?

എംഫിസിമ

34. ഗര്‍ഭിണിയായ അമ്മ മദ്യപിക്കുന്നത് കാരണം ജനിക്കുന്ന കുട്ടികളില്‍ ഉണ്ടാകുന്ന രോഗം ഏതാണ്?

ഫീറ്റല്‍ ആല്‍ക്കഹോള്‍ സിന്‍ഡ്രോം

35. ഏത് രോഗത്തിന്റെ ചികിത്സയ്ക്കാണ് ക്ലോറോമൈസെറ്റിന്‍ ഉപയോഗിക്കുന്നത്?

ടൈഫോയ്ഡ്

36. ഏത് രോഗബാധയെത്തുടര്‍ന്നാണ് ലോകാരോഗ്യ സംഘടന ആദ്യമായി അന്താരാഷ്ട്ര തലത്തില്‍ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി പ്രഖ്യാപിച്ചത്?

എച്ച്1എന്‍1

37. പുതിയ തലമുറയില്‍ കരളിനെ ബാധിക്കുന്ന ജീവിതശൈലി രോഗം ഏതാണ്?

ഫാറ്റി ലിവര്‍

38. മനുഷ്യരില്‍ ക്രോമസോം നമ്പര്‍ 11-ലെ ജീനിന്റെ തകരാറ് മൂലം ഉണ്ടാകുന്ന രോഗം ഏതാണ്?

സിക്കിള്‍ സെല്‍ അനീമിയ

39. മനുഷ്യശരീരത്തിലെ എത്രാമത്തെ അവയവം ആണ് മെസെന്ററി?

79

40. നെഫ്രോളജിസ്റ്റ് ഏത് അവയവത്തിന്റെ രോഗമാണ് ചികിത്സിക്കുന്നത്?

വൃക്ക

41. വെളുത്ത രക്താക്കണുക്കളുടെ എണ്ണം ക്രമാതീതമായി കൂടിയാല്‍ ഉണ്ടാകുന്ന രോഗം ഏതാണ്?

ലുക്കീമിയ

42. കൊറോണ ബാധിക്കുന്ന അവയവം ഏതാണ്?

ശ്വാസകോശം

43. ക്രോമസോം നമ്പര്‍ 9-ലെ ജീനിന്റെ തകരാറു മൂലം ഉണ്ടാകുന്ന രോഗം ഏതാണ്?

മെലനോമ

44. കോര്‍ട്ടിസോളിന്റെ അപര്യാപ്ത മൂലമുണ്ടാകുന്ന രോഗം ഏതാണ്?

അഡിസണ്‍സ് രോഗം

45. കോര്‍ട്ടിസോളിന്റെ അധികോല്‍പ്പാദനം മൂലം ഉണ്ടാകുന്ന രോഗം ഏതാണ്?

കുഷിങ്‌സ് സിന്‍ഡ്രോം

46. തലച്ചോറില്‍ തുടര്‍ച്ചയായി ക്രമരഹിതമായി വൈദ്യുത പ്രവാഹം ഉണ്ടാകുന്നത് കാരണമുള്ള രോഗം ഏതാണ്?

അപസ്മാരം

47. ഏത് രോഗം ബാധിച്ചാണ് കൂടുതല്‍ കുട്ടികള്‍ മരിക്കുന്നത്?

ന്യൂമോണിയ

48. പാരാതെര്‍മോണിന്റെ അളവ് കുറയുന്നത് മൂലമുണ്ടാകുന്ന രോഗം ഏതാണ്?

ടെറ്റനി

49. രക്തം കട്ടപിടിക്കാതാകുന്ന രോഗം ഏതാണ്?

ഹീമോഫീലിയ

50. വെളുത്ത രക്താണുക്കളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞാല്‍ ഉണ്ടാകുന്ന രോഗം ഏതാണ്?

ലൂക്കോപീനിയ

രോഗങ്ങളെക്കുറിച്ചുള്ള ചോദ്യോത്തരങ്ങള്‍

- Advertisement -

- Advertisement -

Comments
Loading...