പഞ്ചായത്ത് രാജ് സംവിധാനത്തിന് ആ പേര് നല്‍കിയത്

0

1) നിയമസഭാ സ്പീക്കര്‍ രാജി സമര്‍പ്പിക്കേണ്ടത് ആര്‍ക്കാണ്

ഡെപ്യൂട്ടി സ്പീക്കര്‍

2) സംസ്ഥാന മുഖ്യമന്ത്രി, ലോക്‌സഭാ സ്പീക്കര്‍, രാഷ്ട്രപതി എന്നീ പദവികള്‍ വഹിച്ച ഏക വ്യക്തി

നീലം സഞ്ജീവ റെഡ്ഡി

3) സംസ്ഥാന ഭരണം സംബന്ധിച്ച എല്ലാ ഉത്തരവുകളും ആരുടെ പേരിലാണ് പുറപ്പെടുവിക്കുന്നത്

ഗവര്‍ണര്‍

4) നിയമസഭാഗം അവതരിപ്പിക്കുന്ന ബില്‍ എത്ര വായനയിലൂടെ കടന്നു പോകുന്നു

3

5) ഭരണഘടനയുടെ ഏത് അനുച്ഛേദ പ്രകാരമാണ് രാജ്യസഭയിലേക്ക് സാഹിത്യം, ശാസ്ത്രം, കല, സാമൂഹിക പ്രവര്‍ത്തനം എന്നീ രംഗങ്ങളില്‍ പ്രഗല്‍ഭരായ 12 പേരെ രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്യുന്നത്

80-ാം അനുച്ഛേദം

6) പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാനെ നിയമിക്കുന്നതാര്

സ്പീക്കര്‍

7) പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയിലെ അംഗസംഖ്യ

22

8) പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ ചെയര്‍മാനായി സാധാരണ നിയമിതനാകുന്നത്

പ്രതിപക്ഷ നേതാവ്

9) പഞ്ചായത്ത് രാജ് സംവിധാനത്തിന് ആ പേര് നല്‍കിയത്

ജവഹര്‍ലാല്‍ നെഹ്‌റു

10) പാര്‍ലമെന്റില്‍ അംഗമല്ലാത്ത ഒരാള്‍ക്ക് പരമാവധി എത്രകാലം പ്രധാനമന്ത്രി പദത്തില്‍ തുടരാം

ആറ് മാസം

Comments
Loading...