- Advertisement -

- Advertisement -

ഹൃദയം: ഉറപ്പായും പഠിക്കേണ്ട ചോദ്യങ്ങളും ഉത്തരങ്ങളും

0

- Advertisement -

BUY: Samsung Galaxy M35 5G – Click here

1. ഹൃദയത്തെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്ന പേര്

കാര്‍ഡിയോളജി

2. മുതിര്‍ന്ന പുരുഷന്റെ ഹൃദയത്തിന്റെ ഭാരം എത്രയാണ്

300- 350 ഗ്രാം

3. മുതിര്‍ന്ന സ്ത്രീയുടെ ഹൃദയത്തിന്റെ ഭാരം എത്രയാണ്

250-300 ഗ്രാം

4. ഒരു പ്രാവശ്യം ഹൃദയം സ്പന്ദിക്കുന്നതിന് ആവശ്യമായ സമയം എത്രയാണ്

0.8 സെക്കന്റ്

5. മനുഷ്യന്റെ ഹൃദയ സ്പന്ദന നിരക്ക് എത്രയാണ്

മിനിട്ടില്‍ 72 തവണ

6. നവജാത ശിശുവിന്റെ ഹൃദയസ്പന്ദ നിരക്ക് എത്രയാണ്

മിനിട്ടില്‍ 130 തവണ

7. ഹൃദയത്തെ പൊതിഞ്ഞ് സൂക്ഷിക്കുന്ന ആവരണം അറിയപ്പെടുന്ന പേര്

പെരിക്കാര്‍ഡിയം

8. പെരികാര്‍ഡിയത്തില്‍ നിറഞ്ഞിരിക്കുന്ന ദ്രവം

പെരിക്കാര്‍ഡില്‍ ദ്രവം

9. മനുഷ്യ ഹൃദയത്തിലെ അറകളുടെ എണ്ണം എത്രയാണ്

നാല്

10. മനുഷ്യ ഹൃദയത്തിലെ മുകളിലത്തെ അറകള്‍ ഏത്

ഏട്രിയ/ ഓറിക്കിളുകള്‍

11. മനുഷ്യ ഹൃദയത്തിലെ താഴത്തെ അറകള്‍ ഏത്

വെന്‍ട്രിക്കിളുകള്‍

12. വലത്തെ ഓറിക്കിളിലേക്ക് രക്തം എത്തിക്കുന്ന രക്തക്കുഴലുകള്‍ ഏതാണ്

ഊര്‍ദ്ധ്വ മഹാസിര

13. ഇടത്തേ ഓറിക്കിളിലേക്ക് രക്തം എത്തിക്കുന്ന രക്തക്കുഴലുകള്‍ ഏതാണ്

അധോ മഹാസിര

14. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ സിര ഏതാണ്

അധോ മഹാസിര

15. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ സിര ഏതാണ്

അധോ മഹാസിര

16. ശരീരത്തിന്റെ വിവിധ ഭാഗങ്ങൡ നിന്നുള്ള ഓക്‌സിജന്‍ നീക്കം ചെയ്യപ്പെട്ട രക്തം സ്വീകരിക്കുന്ന അറ ഏതാണ്

വലത് ഏട്രിയം

17. ഹൃദയത്തിന്റെ വലത് അറകള്‍ക്കിടയിലെ വാല്‍വ് ഏതാണ്

ട്രൈകസ്പിഡ് വാല്‍വ്

18. ഹൃദയത്തിന്റെ ഇടത് അറകള്‍ക്കിടയിലെ വാല്‍വ് ഏതാണ്

ബൈകസ്പിഡ് വാല്‍വ്

19. അശുദ്ധ രക്തം വഹിക്കുന്ന ഏക ധമനി ഏതാണ്

ശ്വാസകോശ ധമനി

20. ശുദ്ധ രക്തം വഹിക്കുന്ന ഏക സിര ഏതാണ്

ശ്വാസകോശ ധമനി

21. ശുദ്ധ രക്തം വഹിക്കുന്ന ഏക സിര ഏതാണ്

ശ്വാസകോശ സിര

22. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ രക്തക്കുഴല്‍ ഏതാണ്

മഹാധമനി

23. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ധമനി

മഹാധമനി

24. ഹൃദയ ഭിത്തിക്കുന്ന രക്തം നല്‍കുന്നത്

കെറോണറി ധമനി

25. അവയവങ്ങളില്‍ നിന്നും അവയവങ്ങളിലേക്ക് രക്തം വഹിക്കുന്ന സിരകള്‍ ഏത്

പോര്‍ട്ടല്‍ സിരകള്‍

26. ഹൃദയം സങ്കോചിക്കുമ്പോള്‍ ധമനികള്‍ ______

വികസിക്കുന്നു

26. ഹൃദയം വിശ്രമിക്കുമ്പോള്‍ ധമനികള്‍ ________

ചുരുങ്ങുന്നു

27. മനുഷ്യ ശരീരത്തിലെ വിശ്രമമില്ലാത്ത പേശി

ഹൃദയ പേശി

28. ഹൃദയ സ്പന്ദന നിരക്ക് നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന വലത് ഏട്രിയത്തിന് മുകള്‍ ഭാഗത്തുള്ള പേശികള്‍ ഏതാണ്

സൈനോ ഏട്രിയല്‍ നോഡിലെ പേശികള്‍

29. വലത് ഏട്രിയത്തിന് മുകള്‍ ഭാഗത്തുള്ള സൈനോ ഏട്രിയല്‍ നോഡിലെ പേശികള്‍ കാണപ്പെടുന്ന ഭാഗമാണ്

പേസ്‌മേക്കര്‍

30. ഹൃദയ അറകളുടെ സങ്കോചം അറിയിപ്പെടുന്ന പേര്

സിസ്റ്റോള്‍

31. ഹൃദയ അറകളുടെ വിശ്രാന്ത അവസ്ഥ അറിയപ്പെടുന്ന പേര്

ഡയസ്റ്റോള്‍

32. ഒരു സിസ്‌റ്റോളും ഡയസ്‌റ്റോളും ചേര്‍ന്നതാണ്

ഹൃദയ സ്പന്ദനം

33. രക്തം ധമനികളിലേക്ക് പമ്പ് ചെയ്യുമ്പോള്‍ ധമനികളില്‍ ഉണ്ടാകുന്ന മര്‍ദ്ദമാണ്

സിസ്റ്റോളിക് പ്രഷര്‍

34. എത്രയാണ് സിസ്റ്റോളിക് പ്രഷര്‍

120 എംഎം മെര്‍ക്കുറി

35. രക്തം തിരിച്ച് ഹൃദയത്തില്‍ എത്തുന്ന സമയ്തത് ധമനികളില്‍ അനുഭവപ്പെടുന്ന കുറഞ്ഞ മര്‍ദ്ദമാണ്‌

ഡയസ്റ്റോളിക് പ്രഷര്‍

36. എത്രയാണ് ഡയസ്റ്റോളിക് പ്രഷര്‍

80 എംഎം മെര്‍ക്കുറി

37. മനുഷ്യരില്‍ നടക്കുന്ന രക്ത പര്യയനം

ദ്വിപര്യയനം

38. സിസ്റ്റമിക് പര്യയനവും പള്‍മനറി പര്യയനവും ചേര്‍ന്നതാണ്

ദ്വിപര്യയനം

39. ഇടത് വെന്‍ട്രിക്കിളില്‍ തുടങ്ങി വലത് ഏട്രിയത്തില്‍ അവസാനിക്കുന്ന പര്യയനമാണ്

സിസ്റ്റമിക് പര്യയനം

40. വലത് വെന്‍ട്രിക്കളില്‍ തുടങ്ങി ഇടത് ഏട്രിയത്തില്‍ അവസാനിക്കുന്ന പര്യയനമാണ്

പള്‍മണറി പര്യയനം

41. ഹൃദയത്തിലേക്ക് രക്തം കൊണ്ടുവരുന്ന രക്തക്കുഴലുകള്‍ എന്താണ്

സിരകള്‍

42. ഹൃദയത്തില്‍നിന്നും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രക്തം കൊണ്ടു പോകുന്ന രക്തക്കുഴലുകള്‍

ധമനികള്‍

43. സിരകളേയും ധമനികളേയും തമ്മില്‍ ബന്ധിപ്പിക്കുന്ന നേര്‍ത്ത രക്തക്കുഴലുകള്‍

ലോമികകള്‍

44. ലോമികകള്‍ കണ്ടുപിടിച്ചത്

മാര്‍സല്ലോ മാല്‍പിഗി

45. നാഡീമിടിപ്പ് അറിയാനായി തൊട്ടുനോക്കുന്ന രക്തക്കുഴല്‍ ഏതാണ്

ധമനി

46. ഹൃദയമിടിപ്പ് മൂലം ധമനികളില്‍ ഉണ്ടാകുന്ന സ്പന്ദനം

പള്‍സ്

47. മനുഷ്യ ഭ്രൂണം എത്ര ദിവസം പ്രായമാകുമ്പോഴാണ് ഹൃദയം സ്പന്ദിക്കാന്‍ തുടങ്ങുന്നത്

22 ദിവസം

48. ഹൃദയത്തിലേക്ക് അശുദ്ധ രക്തം എത്തിക്കുന്ന രക്തക്കുഴലുകള്‍ ഏതെല്ലാം

ഊര്‍ദ്ധ്വമഹാസിര, അധോമഹാസിര

49. അവയവങ്ങളില്‍നിന്നും അവയവങ്ങളിലേക്ക് രക്തം കൊണ്ടുപോകുന്ന രക്തക്കുഴലുകള്‍ ഏതാണ്

പോര്‍ട്ടല്‍ സിരകള്‍

50. രക്തക്കുഴലുകളില്‍നിന്നും രക്തം തിരികെ ഹൃദയ അറകളിലേക്ക് പ്രവേശിക്കാതെയിരിക്കാന്‍ സഹായിക്കുന്ന വാല്‍വുകള്‍ ഏതാണ്

അര്‍ദ്ധചന്ദ്രാകാരാ വാല്‍വുകള്‍

51. ഹൃദയത്തിന്റെ ഇടതും വലതും ഭാഗങ്ങളെ വേര്‍തിരിക്കുകയും രക്തം ശരിയായ രീതിയില്‍ ഒഴുക്കാന്‍ സഹായിക്കുകയും ചെയ്യുന്ന ഭിത്തി

സെപ്റ്റം

52. ഇടതും വലതും ഏട്രിയങ്ങളെ തമ്മില്‍ വേര്‍തിരിക്കുന്ന ടിഷ്യൂ ഭിത്തി

ഇന്റര്‍ ഏട്രിയല്‍ സെപ്റ്റം

53. ഇടതും വലതും വെന്‍ട്രിക്കിളുകളെ തമ്മില്‍ വേര്‍തിരിക്കുന്ന ടിഷ്യൂ ഭിത്തി

ഇന്റര്‍ വെന്‍ട്രിക്കുലാര്‍ സെപ്റ്റം

54. ഹൃദയത്തിന്റെ പേസ്‌മേക്കര്‍ എന്നറിയപ്പെടുന്നത്

എസ് എ നോഡ്

55. ഹൃദയത്തിന്റെ താഴത്തെ അറകളായ വെന്‍ട്രിക്കിളുകളില്‍ പരസ്പരം വേര്‍തിരിക്കപ്പെടുന്ന ഭിത്തിക്കുള്ളില്‍ കാണപ്പെടുന്ന പ്രത്യേകതരം ഹൃദയ പേശീ തന്തുക്കള്‍

പര്‍ക്കിന്‍ജീ തന്തുക്കള്‍

56. ഹൃദയമിടിപ്പ് ഏറ്റവും കുറഞ്ഞ സസ്തനം

നീലത്തിമിംഗലം

57. ഏറ്റവും വലിപ്പം കൂടിയ ഹൃദയമുള്ള ജീവി

നീലത്തിമിംഗലം

58. ഹൃദയത്തിന് നാല് അറകള്‍ ഉള്ള ഒരേയൊരു ഉരഗം

മുതല

59. മത്സ്യത്തിന്റെ ഹൃദയ അറകളുടെ എണ്ണം

രണ്ട്

60. ഉഭയജീവികളുടെ ഹൃദയ അറകളുടെ എണ്ണം

മൂന്ന്

61. ഉരഗങ്ങളുടെ ഹൃദയ അറകളുടെ എണ്ണം

മൂന്ന്

62. പക്ഷികളുടെ ഹൃദയ അറകളുടെ എണ്ണം

നാല്

63. സസ്തനികളുടെ ഹൃദയ അറകളുടെ എണ്ണം

നാല്

64. പാറ്റയുടെ ഹൃദയ അറകളുടെ എണ്ണം

13

65. അഞ്ച് ഹൃദയങ്ങള്‍ ഉള്ള ജീവി

മണ്ണിര

66. ആദ്യത്തെ കൃത്രിമ ഹൃദയമാണ്

ജാര്‍വിക് 7

67. ജാര്‍വിക് 7 വികസിപ്പിച്ചത് ആരാണ്

ഡോ റോബര്‍ട്ട് ജാര്‍വിക്

68. ജാര്‍വിക് 7 ആദ്യമായി ഘടിപ്പിച്ചത് ആരിലാണ്

ഡോ ബാര്‍ണി ക്ലാര്‍ക്ക്

69. ലോകത്തിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്

ഡോ ക്രിസ്ത്യന്‍ ബര്‍ണാഡ്

70/ ലോകത്തിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത് എവിടെയാണ്

ദക്ഷിണാഫ്രിക്ക

71. ലോകത്തിലെ ആദ്യത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്ന തിയതി

1967 ഡിസംബര്‍ മൂന്ന്

72. ഡോ ക്രിസ്ത്യന്‍ ബര്‍ണാഡിന്റെ ആത്മകഥകള്‍ ഏതെല്ലാം

വണ്‍ ലൈഫ്, സെക്കന്റ് ലൈഫ്

73. ഇന്ത്യയില്‍ ആദ്യമായി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത് ആരാണ്

ഡോ പി വേണുഗോപാല്‍

74. ഇന്ത്യയില്‍ ആദ്യമായി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത് എവിടെ

എയിംസ്, ന്യൂഡല്‍ഹി

75. ഇന്ത്യയില്‍ ആദ്യമായി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്ന തിയതി

1994 ഓഗസ്റ്റ് 3

76. ദേശീയ ഹൃദയമാറ്റ ദിനം

ഓഗസ്റ്റ് 3

77. ലോക ഹൃദയ ദിനം

സെപ്തംബര്‍ 29

78. കേരളത്തില്‍ ആദ്യമായി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത് ആരാണ്

ഡോ ജോസ് ചാക്കോ പെരിയപുറം

79. കേരളത്തില്‍ ആദ്യമായി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്ന ആശുപത്രി ഏതാണ്

മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍, എറണാകുളം

80. കേരളത്തില്‍ ആദ്യമായി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്ന തിയതി

2003 മെയ് 13

81. ഒരേ രോഗിയില്‍ തന്നെ ഹൃദയവും ശ്വാസകോശവും ഒരുമിച്ച് മാറ്റിവച്ച ശസ്ത്രക്രിയ നടത്തിയത് ആരാണ്

ബ്രൂസ്‌റിറ്റ്‌സ്

82. ഒരേ രോഗിയില്‍ തന്നെ ഹൃദയവും ശ്വാസകോശവും ഒരുമിച്ച് മാറ്റിവച്ച ശസ്ത്രക്രിയ നടത്തിയ തിയതി

1981 മാര്‍ച്ച് 9

83. കൃത്രിമ ഹൃദയ വാല്‍വ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്

ടെഫ്‌ലോണ്‍

84. ആദ്യമായി ഹൃദയ മാറ്റ ശസ്ത്രക്രിയയിലൂടെ ഹൃദയം സ്വീകരിച്ച വ്യക്തി ആരാണ്

ലൂയിസ് വാഷ് കാന്‍സ്

85. പുതുതായി സ്വീകരിച്ച ഒരു അവയവത്തെ മനുഷ്യ ശരീരം തിരസ്‌കരിക്കുന്നത് തടയുന്നതിന് ഉപയോഗിക്കുന്ന ഔഷധം

സൈക്ലോസ്‌പോറിന്‍

86. ഹൃദയസ്പന്ദനം നിയന്ത്രിക്കുന്ന മസ്തിഷ്‌കത്തിലെ ഭാഗം

മെഡുല ഒബ്ലാംഗേറ്റ

87. ഇലക്ട്രോ കാര്‍ഡിയോഗ്രാഫ് ഏത് അവയവത്തിന്റെ പ്രവര്‍ത്തനം പരിശോധിക്കാനാണ് ഉപയോഗിക്കുന്നത്

ഹൃദയം

88. ഇസിജി കണ്ടുപിടിച്ചത്

വില്യം ഐന്തോവന്‍

89. ഹൃദയമിടിപ്പ് പരിശോധിക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം

സ്റ്റെതസ്‌കോപ്പ്

90. സ്റ്റെതസ്‌കോപ്പ് കണ്ടുപിടിച്ചത് ആരാണ്

റെനെ ലെനക്ക്

91. രക്തസമ്മര്‍ദ്ദം അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം

സ്ഫിഗ്മോമാനോമീറ്റര്‍

92. സ്ഫിഗ്മോമാനോമീറ്റര്‍ കണ്ടുപിടിച്ചത്

കാള്‍റിട്ടര്‍

93. സാധാരണ അളവില്‍നിന്നും രക്തസമ്മര്‍ദ്ദം ഉയരുന്ന അവസ്ഥ അറിയപ്പെടുന്ന പേര്

ഹൈപ്പര്‍ ടെന്‍ഷന്‍

94. നിശബ്ദ കൊലയാളി എന്നറിയപ്പെടുന്നത്

ഹൈപ്പര്‍ ടെന്‍ഷന്‍

95. സാധാരണ അളവില്‍നിന്നും രക്തസമ്മര്‍ദ്ദം കുറയുന്ന അവസ്ഥ അറിയപ്പെടുന്ന പേര്

ഹൈപ്പോ ടെന്‍ഷന്‍

96. സ്റ്റെന്റ് ചികിത്സ ഏത് അവയവവുമായി ബന്ധപ്പെട്ടിരിക്കുന്നു

ഹൃദയം

97. ഹൃദയ ധമനികള്‍ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ അറിയപ്പെടുന്ന പേര്

ബൈപാസ്

98. അര്‍ബുദം ബാധിക്കാത്ത ശരീരാവയവമാണ്

ഹൃദയം

99. അമിത കൊളസ്‌ട്രോള്‍ ഏതവയവത്തിന്റെ പ്രവര്‍ത്തനത്തെയാണ് ബാധിക്കുന്നത്

ഹൃദയം

100. ഹൃദയ വാല്‍വുകള്‍ക്ക് തകരാര്‍ ഉണ്ടാകുന്ന രോഗം അറിയപ്പെടുന്ന പേര്

വാതപ്പനി

101. ഹൃദയസ്പന്ദന നിരക്ക് ഒരു മിനിറ്റില്‍ 100ല്‍ കൂടുതലാകുന്ന അവസ്ഥയേതാണ്

ടാക്കി കാര്‍ഡിയ

102. ഹൃദയ സ്പന്ദന നിരക്ക് ഒരു മിനിറ്റില്‍ 60ല്‍ താഴെയാകുന്ന അവസ്ഥ

ബ്രാഡി കാര്‍ഡിയ

103. ഹൃദയത്തിന്റെ വൈദ്യുത സംവിധാനത്തില്‍ തകരാറുകള്‍ സംഭവിക്കുന്നത് മൂലമുണ്ടാകുന്ന അസാധാരണമായ ഹൃദയ താളമാണ്

അരിത്മിയ

104. രക്തക്കുഴലുകളില്‍ രക്തം കട്ടംപിടിക്കുന്ന അവസ്ഥയാണ്

ത്രോംബോസിസ്

105. ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന രക്തക്കുഴലുകളില്‍ രക്തക്കട്ടകളുടെ സാന്നിദ്ധ്യം കണ്ടുപിടിക്കാനുള്ള മാര്‍ഗം ഏതാണ്

ആന്‍ജിയോഗ്രാഫി

BUY: Redmi A4 5G (Starry Black, 4GB RAM, 64GB Storage) | Global Debut SD 4s Gen 2 | Segment Largest 6.88in 120Hz | 50MP Dual Camera | 18W Fast Charging

106. ആന്‍ജിയോഗ്രാഫി ഉപയോഗിച്ച് രൂപപ്പെടുത്തുന്ന ദൃശ്യചിത്രം/ ഡയഗ്നോസ്റ്റിക് ഇമേജിങ്

ആന്‍ജിയോഗ്രാം

107. രക്തക്കുഴലുകളില്‍ ഉണ്ടാകുന്ന രക്തക്കട്ടകളെ നീക്കം ചെയ്യുന്നതിന് ഉപയോഗിക്കുന്ന ചികിത്സാരീതി

ആന്‍ജിയോപ്ലാസ്റ്റി

108. രക്തധമനികള്‍ ദൃഢീകരിക്കുകയും കൊഴുപ്പടിഞ്ഞ് ചുരുങ്ങുകയും ചെയ്യുന്ന അവസ്ഥ

അതിറോസ്‌ക്ലീറോസിസ്

109. ഹൃദയപേശികള്‍ക്ക് രക്തം നല്‍കുന്ന രക്തക്കുഴലുകളെ ബാധിക്കുന്ന രോഗമേതാണ്

കൊറോണറി ഹൃദ്രോഗം

110. തലച്ചോറിലേക്ക് രക്തം എത്തിക്കുന്ന രക്തക്കുഴലുകളെ ബാധിക്കുന്ന രോഗം

സെറിബ്രോ വാസ്‌കുലാര്‍ രോഗം

111. കൈകാലുകള്‍ക്ക് രക്തം വിതരണം ചെയ്യുന്ന രക്തക്കുഴലുകളെ ബാധിക്കുന്ന രോഗം

പെരിഫറല്‍ ആര്‍ട്ടീരിയല്‍ ഡിസീസ്

112. ബാക്ടീരിയ മൂലമുണ്ടാകുന്ന റൂമാറ്റിക് ഫീവര്‍ മൂലം ഹൃദയ പേശികള്‍ക്കും ഹൃദയ വാല്‍വുകള്‍ക്കുമുണ്ടാകുന്ന കേടുപാടുകള്‍

റൂമാറ്റിക് ഹൃദ്രോഗം

113. ഹൃദയത്തിന്റെ പുറംപാളിയിലും ഹൃദയപേശികള്‍ക്കും ഉണ്ടാകുന്ന വീക്കം

പെരികാര്‍ഡിറ്റിസ്

114. കൊറോണറി ധമനികളില്‍ പ്ലാക്ക് അടിഞ്ഞു കൂടുന്നത് മൂലം ഹൃദയ പേശികള്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ ലഭിക്കാത്തതുമൂലമുണ്ടാകുന്ന നെഞ്ചുവേദന

ആന്‍ജിന

115. രക്തം കട്ടപിടിക്കുന്നത് മൂലം ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥ

ഹൃദയാഘാതം

116. ഹൃദയത്തിന്റെ വൈദ്യുത പ്രവര്‍ത്തനത്തെ കുറിച്ച് കൂടുതല്‍ ആഴത്തില്‍ വിലയിരുത്താന്‍ സഹായിക്കുന്ന പഠന ശാഖ

ഇലക്ട്രോഫിസിയോളജി

117. ഹൃദയത്തിന്റെ വൈദ്യുത പ്രവര്‍ത്തനം വിലയിരുത്തുന്നതിനുള്ള മാര്‍ഗ്ഗം

ഇലക്ട്രോ കാര്‍ഡിയോ ഗ്രാം

118. ജനനസമയത്ത് ഹൃദയത്തിന്റെ താഴത്തെ അറകളായ വെന്‍ട്രിക്കിളുകളെ വേര്‍തിരിക്കുന്ന ഭിത്തിയില്‍ ദ്വാരം കാണപ്പെടുന്ന അവസ്ഥ

വെന്‍ട്രിക്കുലാര്‍ സെപ്റ്റല്‍ ഡിഫെക്ട്

119. ജനനസമയത്ത് ഹൃദയത്തിന്റെ മുകളിലത്തെ അറകളായ ഏട്രിയങ്ങളെ വേര്‍തിരിക്കുന്ന ഭിത്തിയില്‍ ദ്വാരം കാണപ്പെടുന്ന അവസ്ഥ

ഏട്രിയല്‍ സെപ്റ്റല്‍ ഡിഫെക്ട്

120. ഹൃദയത്തെ ഉത്തേജിപ്പിക്കാന്‍ സഹായിക്കുന്ന ഹോര്‍മോണ്‍

അഡ്രിനാലിന്‍

121. കൃത്രിമ പേസ്‌മേക്കറിന്റെ പിതാവ്

വില്‍സണ്‍ ഗ്രേറ്റ്ബാച്ച്

122. രക്തക്കുഴലുകളുടെ രൂപീകരണം തടയുകയെന്ന ലക്ഷ്യത്തോടെ ഹൃദയത്തിലേക്കും ശരീരത്തിലേക്കും രക്തം എത്തിക്കുന്നതിനുള്ള ഒരു ബദല്‍പാത സൃഷ്ടിക്കുന്നതിനുള്ള ഒരു സാധാരണ ശസ്ത്രക്രിയ

കൊറോണറി ആര്‍ട്ടറി ബൈപാസ് ഗ്രാഫ്റ്റിംഗ്

123. ഹൃദയത്തിലേക്ക് രക്തം കൊണ്ടുപോകുന്ന പ്രധാന പാതയായ കൊറോണറി ആര്‍ട്ടറിയില്‍ പ്ലാക്ക് പോലുള്ള ഒരു പദാര്‍ത്ഥം രൂപപ്പെടുന്ന അവസ്ഥ

കൊറോണറി ആര്‍ട്ടറി ഡിസീസ്

124. അള്‍ട്രാസൗണ്ട് തരംഗങ്ങളുടെ ഡോപ്ലര്‍ പ്രതിഭാസത്തെ ആസ്പദമാക്കി നടത്തുന്ന ഹൃദയ പരിശോധന സംവിധാനം ഏതാണ്

എക്കോ കാര്‍ഡോയോഗ്രാഫി

125. എക്കോ കാര്‍ഡിയോഗ്രാഫി ഉപയോഗിച്ച് രൂപപ്പെടുന്ന ദൃശ്യചിത്രം

എക്കോ കാര്‍ഡിയോഗ്രാം

126. എക്കോ കാര്‍ഡിയോഗ്രാഫിയുടെ പിതാവ്

ഡോ ഇഞ്ച് എഡ്‌ലര്‍

127. സ്ട്രക്ചറല്‍ ഹൃദ്രോഗങ്ങളുടെ കത്തീഡ്രല്‍ അധിഷ്ഠിത ചികിത്സയുമായി ബന്ധപ്പെട്ട കാര്‍ഡിയോളജി ശാഖ

ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി

128. ശിശുക്കളുടെ ഹൃദയപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന കാര്‍ഡിയോളജി ശാഖ

പീഡിയാട്രിക് കാര്‍ഡിയോളജി

129. നാല് അനുബന്ധ ഹൃദയവൈകല്യങ്ങളുടെ സംയോജനത്തെ സൂചിപ്പിക്കുന്നത്

ടെട്രോളജി ഓഫ് ഫാലോട്ട്

130. പള്‍മണറി വാല്‍വ് സാധാരണ ഗതിയില്‍ വികസിക്കാത്തതോ ജനനത്തിനുശേഷവും അടഞ്ഞിരിക്കുന്നതോ ആയ ഹൃദയ വൈകല്യം

അട്രേഷ്യ

131. ശസ്ത്രക്രിയ സമയത്ത് ഹൃദയത്തിന്റേയും ശ്വാസകോശത്തിന്റേയും പ്രവര്‍ത്തനം താല്‍ക്കാലികമായി ഏറ്റെടുക്കുന്ന സാങ്കേതികവിദ്യ

കാര്‍ഡിയോ പള്‍മണറി ബൈപാസ്

132. കാര്‍ഡിയോ പള്‍മണറി ബൈപാസ് ചെയ്യുന്നതിനാവശ്യമായ പമ്പിനെ വിശേഷിപ്പിക്കുന്നത്

ഹാര്‍ട്ട്‌ലങ് മെഷീന്‍

133. ഹാര്‍ട്ട്‌ലങ് മെഷീന്‍ പ്രവര്‍ത്തിപ്പിക്കുന്ന വിദഗ്ദ്ധനെ അറിയപ്പെടുന്ന പേര്

പെര്‍ഫ്യൂഷനിസ്റ്റ്

134. ഹൃദയത്തിന്റേയും ശ്വാസകോശത്തിന്റേയും പ്രവര്‍ത്തനം ഏറ്റെടുത്തു കൊണ്ട് ഹൃദയം തുറന്ന ശസ്ത്രക്രിയ ആദ്യമായി നടത്തിയത്

ഡോ ക്ലാറന്‍സ് ഡെനിസ്

135. ഹൃദയത്തിന്റെ വൈദ്യുത പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്നതിനും രോഗനിര്‍ണയം നടത്തുന്നതിനും ചികിത്സിക്കുന്നതിനുമുള്ള ശാസ്ത്രപഠനം

കാര്‍ഡിയാക് ഇലക്ട്രോഫിസിയോളജി

136. പ്രായമായ ആളുകളുടെ ഹൃദയ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്ന വൈദ്യശാസ്ത്രശാഖ

കാര്‍ഡിയോജറിയാട്രിക്‌സ്

137. ഹൃദ്രോഗ സാധ്യത ഘടകങ്ങള്‍ വഷളാകുന്നതിന് മുമ്പ് അവയെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന കാര്‍ഡിയോളജിയുടെ ശാഖ

പ്രിവന്റീവ് കാര്‍ഡിയോളജി

138. പ്രിവന്റീവ് കാര്‍ഡിയോളജിയും കാര്‍ഡിയാക് റിഹാബിലിറ്റേഷനും ഉള്‍പ്പെടുന്ന കാര്‍ഡിയോളജിയുടെ ഉപവിഭാഗം

ക്ലിനിക്കല്‍ കാര്‍ഡിയോളജി

139. മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലുള്ള അല്ലെങ്കില്‍ ഹൃദയ സ്തംഭനത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്ന അത്‌ലറ്റുകള്‍ക്ക് പിന്തുണ നല്‍കുന്ന പ്രിവന്റീവ് കാര്‍ഡിയോളജിയുടെ ഉപവിഭാഗം

സ്‌പോര്‍ട്‌സ് കാര്‍ഡിയോളജി

ഹൃദയം: ഉറപ്പായും പഠിക്കേണ്ട ചോദ്യങ്ങളും ഉത്തരങ്ങളും

80%
Awesome
  • Design

- Advertisement -

- Advertisement -

Leave a comment

- Advertisement -