1. ഐക്യരാഷ്ട്രസഭയുടെ 30-ാമത് കാലാവസ്ഥ ഉച്ചകോടിക്ക് വേദിയായ സ്ഥലമേത്?
ബ്രസീലിലെ ബെലെം
2. 31-ാമത് യുഎന്‍ കാലാവസ്ഥ ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യമേത്?
തുര്‍ക്കി
3. കേരളത്തിലെ മികച്ച കായിക താരത്തിനുള്ള 37-ാമത് ജിമ്മി ജോര്‍ജ് ഫൗണ്ടേഷന് അവാര്‍ഡിന് അര്‍ഹനായത് ആരാണ്?
ട്രിപ്പിള്‍ ജമ്പ് താരമായ എല്‍ദോസ് പോള്‍
4. 53-ാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റത് ആരാണ്?
ജസ്റ്റിസ് സൂര്യകാന്ത്
5. ലോകകപ്പ് ഫുട്ബോളിന് യോഗ്യത നേടുന്ന ഏറ്റവും ജനസംഖ്യ കുറഞ്ഞ രാജ്യമേത്?
കുറാസോ
6. കേംബ്രിഡ്ജ് ഡിക്ഷണറി 2025-ലെ വാക്കായി തിരഞ്ഞെടുത്ത വാക്കേത്?
പാരാ സോഷ്യല്‍
7. യുഎന്‍ കാലാവസ്ഥ ഉച്ചകോടിയില്‍ പ്രസിദ്ധീകരിക്കുന്ന ക്ലൈമറ്റ്ചേഞ്ച് പെര്‍ഫോമന്‍സ് ഇന്‍ഡെക്സ് 2026-ല്‍ ഇന്ത്യയുടെ സ്ഥാനം എത്ര?
23
8. 2025-ലെ യുഎന്‍ ക്ലൈമറ്റ്ചേഞ്ച് പെര്‍ഫോമന്‍സ് ഇന്‍ഡെക്സില്‍ 2025-ല്‍ ഇന്ത്യയുടെ സ്ഥാനം എത്ര?
23
9. 2025 നവംബറില്‍ പത്താം തവണയും മുഖ്യമന്ത്രിയായി ചുമതലയേറ്റതോടെ ബീഹാറിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരിക്കുന്ന മുഖ്യമന്ത്രിയെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ നേതാവ് ആരാണ്?
നിതീഷ് കുമാര്‍
10. 2025-ലെ മിസ് യൂണിവേഴ്സായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?
ഫാത്തിമ ബോഷ്, മെക്സിക്കോ
11. മധ്യപ്രദേശില്‍നിന്നുള്ള ഏത് വസ്തുവിന് 2025 നവംബറില്‍ ഭൗമസൂചികാപദവി ലഭിച്ചത്?
പന്നാ സ്വര്‍ണം
12. ഇന്ത്യയുടെ 26-ാമത് വനിതാ ചെസ് ഗ്രാന്‍ഡ് മാസ്റ്റര്‍ ആയത് ആരാണ്?
സരയുല്‍ വെല്പുല
13. ആരുടെ ജന്മശതാബ്ദിയോട് അനുബന്ധിച്ചാണ് പോസ്റ്റല്‍ വകുപ്പ് സ്റ്റാമ്പും കേന്ദ്ര സര്‍ക്കാര്‍ 100 രൂപ നാണയവും പുറത്തിറക്കിയത്?
സായിബാബ
14. ഈയിടെ അന്തരിച്ച, ഇസ്രയേലിലേക്ക് കുടിയേറിയ മലയാളി കര്‍ഷകനും പ്രവാസി ഭാരതീയ സമ്മാന ജേതാവുമായി വ്യക്തി ആരാണ്?
എലിയാഹു ബസലേല്‍
15. പുതുതലമുറയുമായി ചേര്‍ന്ന് പോകാന്‍ ഇന്ത്യ പോസ്റ്റ് ജെന്‍സി തപാലോഫീസ് തുറന്നത് എവിടെയാണ്?
ഡല്‍ഹി ഐഐടിയില്‍
16. ടെന്നീസിലെ എക്കാലത്തും മികച്ച താരങ്ങളുടെ പട്ടികയായ ഹാള്‍ ഓഫ് ഫെയിമില്‍ പുതുതായി ചേര്‍ത്തത് ആരെയാണ്?
റോജര്‍ ഫെഡറര്‍


