1. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് 2ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കമ്മീഷന്‍ ചെയ്തു
2. ആഗോള കത്തോലിക്ക സഭയുടെ 267-ാമത്തെ മാര്‍പ്പാപ്പയായി അമേരിക്കന്‍ കര്‍ദിനാളായ റോബര്‍ട്ട് പ്രോവോയെ തിരഞ്ഞെടുത്തു. അമേരിക്കയില്‍നിന്നുള്ള ആദ്യ മാര്‍പ്പാപ്പയായ അദ്ദേഹം ലിയോ പതിനാലാമന്‍ എന്ന് അറിയപ്പെടും.
3. പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍
4. സുപ്രീംകോടതിയുടെ 52-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി ആര്‍ ഗവായ് സത്യപ്രതിജ്ഞ ചെയ്തു
5. കനേഡിയന്‍ പ്രധാനമന്ത്രിയായി ലിബറല്‍ പാര്‍ട്ടി നേതാവ് മാര്‍ക്ക് കാര്‍ണിയെ നാല് വര്‍ഷത്തേക്ക് തിരഞ്ഞെടുത്തു
6. ലേബര്‍ പാര്‍ട്ടി നേതാവ് ആന്തണി ആല്‍ബനീസ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.
7. ജര്‍മ്മനിയുടെ 10-ാം ചാന്‍സലറായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് ഫ്രീഡ്രിക് മെര്‍ത്സിനെ തിരഞ്ഞെടുത്തു.
8. ആര്‍ബിഐയുടെ ഡെപ്യൂട്ടി ഗവര്‍ണറായി പൂനം ഗുപ്തയെ നിയമിച്ചു
9. എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ചെയര്‍മാനായി നിപുണ്‍ അഗര്‍വാള്‍ നിയമിതനായി
ഇന്ത്യയിലെ ആദ്യ ക്വാണ്ടം കംപ്യൂട്ടിങ് വില്ലേജ് ആന്ധ്രാപ്രദേശിലെ അമരാവതിയില്‍ നിലവില്‍ വരും.
10. മുംബൈ ഇന്റര്‍നാഷണല്‍ ക്രൂയിസ് ടെര്‍മിനലാണ് ഇന്ത്യയിലെ ഏറ്റവും വലിയ ക്രൂയിസ് ടെര്‍മിനല്‍.
11. ദേവപ്രയാഗ്- ജനാസു തുരങ്കമാണ് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയില്‍വേ തുരങ്കം.
12. സംസ്ഥാന മുഖ്യ വനം മേധാവിയായി രാജേഷ് രവീന്ദ്രനെ നിയമിച്ചു
13. ന്യൂഡല്‍ഹിയിലെ മിലിട്ടറി നഴ്‌സിങ് സര്‍വീസില്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറലായി മലയാളിയായ മേജര്‍ ജനറല്‍ പി വി ലിസിയമ്മ നിയമിതയായി.
14. ആഫ്രിക്കന്‍ രാജ്യമായ അംഗോളയുടെ പ്രസിഡന്റ് ജാവോ മാനുവല്‍ ലൊറെഞ്ചോ ഇന്ത്യ സന്ദര്‍ശിച്ചു.
15. ജോണ്‍ എഫ് കെന്നഡിയുടെ പേരിലുള്ള ധീരതാ പുരസ്‌കാരം മുന്‍ യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്
16. 1970ല്‍ സോവിയറ്റ് യൂണിയന്‍ ശുക്രപര്യവേഷണത്തിനായി വിക്ഷേപിച്ച കോസ്‌മോസ് 482 പേടകത്തിന്റെ ലാന്‍ഡിങ് മൊഡ്യൂള്‍ മെയ് പത്തിന് ഭൂമിയില്‍ പതിച്ചു.
17. ദക്ഷിണേന്ത്യയിലെ ആദ്യ ഓട്ടോമേറ്റഡ് ടെര്‍മിനല്‍ തുറമുഖമാണ് വിഴിഞ്ഞം അന്താരാഷട്ര തുറമുഖം.
18. നാഷണല്‍ സെക്യൂരിറ്റി അഡൈ്വസറി ബോര്‍ഡിന്റെ ചെയര്‍മാനായി അലോക് ജോഷി നിയമിതനായി.
19. ലോകത്തിലെ ഏറ്റവും വലിയ വൈദ്യുത കപ്പല്‍ ഹള്‍ 096 ആണ്.
20. 2025ലെ പത്മപ്രഭാ സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന് ലഭിച്ചു. 75,000 രൂപയും പ്രശംസാ പത്രവും പത്മരാഗക്കല്ല് പതിച്ച ശില്‍പവും ആണ് പുരസ്‌കാരം.
21. മലയാള സാഹത്യത്തിനുള്ള സമഗ്ര സംഭാവനയ്ക്കുള്ള പ്രൊഫ പി രഘുരാമന്‍ നായര്‍ ട്രസ്റ്റിന്റെ സാഹിത്യ പുരസ്‌കാരം കെ ജയകുമാറിന്
22. പ്രൊഫ കെടാകുളം കരുണാകരന്‍ പുരസ്‌കാരം കെ ജയകുമാറിന്
23. പ്രഥമ എം പി വീരേന്ദ്രകുമാര്‍ സ്മാരക ദേശീയ പുരസ്‌കാരം അപ്പിക്കോ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ പാണ്ഡുരംഗ ഹെഗ്‌ഡെയ്ക്ക്.
24. 2025ലെ വേള്‍ഡ് പ്രസ് ഫോട്ടോ ഓഫ് ദി ഇയര്‍ പുരസ്‌കാരം സമര്‍ അബു എലൂഫിന്.
25. ഇരുകൈകളും അറ്റുപോയ പാലസ്തീന്‍ ബാലനായ മഹ്‌മൂദ് അജ്ജോറിന്റെ ചിത്രമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.
26. ട്വന്റി20 ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഇന്ത്യക്കാരനായ വൈഭവ് സൂര്യവംശി. 14 വയസ്സും 32 ദിവസവുമായിരുന്നു പ്രായം. രാജസ്ഥാന്‍ റോയല്‍സ് താരമായ വൈഭവ് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 35 പന്തിലാണ് സെഞ്ച്വറി തികച്ചത്. ഐപിഎല്ലില്‍ കളിച്ച ഏറ്റവും പ്രായം കുറഞ്ഞ താരവും വൈഭവാണ്.
27. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ഭാഗ്യ ചിഹ്നമാണ് ഗജസിംഗ.
28. ദക്ഷിണ കൊറിയയിലെ ഗുമിയാണ് ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ വേദി.
29. സൂപ്പര്‍കപ്പ് ഫുട്‌ബോള്‍ കിരീടം എഫ് സി ഗോവയ്ക്ക്. ഫൈനലില്‍ ജംഷദ്പൂര്‍ എഫ് സിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് കിരീടം സ്വന്തമാക്കിയത്.
30. മാഡ്രിഡ് ഓപ്പണ്‍ ടെന്നീസ് കിരീടം ലോക വനിതാ ഒന്നാം നമ്പര്‍ താരമായ ആര്യാന സബലേങ്കയ്ക്ക്. ഫൈനലില്‍ അമേരിക്കയുടെ കൊകോ ഗാഫിനെയാണ് ബെലറൂസ് താരം കീഴടക്കിയത്.
31. ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി എന്നിവര്‍ ടെസ്റ്റ് ക്രിക്കറ്റില്‍നിന്നും വിരമിച്ചു.
32. ഇന്ത്യന്‍ ഷൂട്ടിങ് ടീമിന്റെ മുഖ്യപരിശീലകനായിരുന്ന പ്രൊഫ സണ്ണി തോമസ് അന്തരിച്ചു. 2002ല്‍ ദ്രോണാചാര്യ ലഭിച്ചു.
33. മുന്‍ കേന്ദ്രമന്ത്രി ഗിരിജാ വ്യാസ് അന്തരിച്ചു.
34. സാക്ഷരതാ പ്രവര്‍ത്തകയും പദ്മശ്രീ ജേതാവുമായ കെ വി റാബ്രിയ അന്തരിച്ചു.
35. കര്‍ണാടക സംഗീതജ്ഞ ഗോമതി ചിദംബരം അന്തരിച്ചു.