2020-ലെ ഏറ്റവും മികച്ച ഇന്ത്യന്‍ ചെസ് താരം: കറന്റ് അഫയേഴ്‌സ് ജനുവരി 2, 2021

0

1) 2020-ലെ ഏറ്റവും മികച്ച ഇന്ത്യന്‍ ചെസ് താരമായി നിഹാല്‍ സരിന്‍ തെരഞ്ഞെടുക്കപ്പെട്ടു. ചെസ്.കോം ആണ് പതിനാറ് വയസ്സുകാരനായ നിഹാലിനെ മികച്ച താരമായി തെരഞ്ഞെടുത്തത്.

2) ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ്ബ് ബേണ്‍ലിയെ അമേരിക്കന്‍ നിക്ഷേപക സ്ഥാപനമായ എ എല്‍ കെ ക്യാപിറ്റല്‍ വാങ്ങിച്ചു. ക്ലബ്ബിന്റെ 84 ശതമാനം ഓഹരികളാണ് എ എല്‍ കെ ക്യാപിറ്റല്‍ വാങ്ങിയത്.

3) സംസ്‌കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷന്റെ മാതൃഭാഷ പ്രതിഭാ പുരസ്‌കാരം ഡോ അശോക് ഡിക്രൂസിന്. മലയാള ഭാഷയെ സാങ്കേതിക വിദ്യാ സൗഹൃദമാക്കുന്നതിനുള്ള മികവിനാണ് പുരസ്‌കാരം. 50,000 രൂപയാണ് പുരസ്‌കാരം

അധിക അറിവ്: ലോക മാതൃ ഭാഷാ ദിനം ഫെബ്രുവരി 21

# കറന്റ് അഫയേഴ്‌സ് ജനുവരി
Comments
Loading...