- Advertisement -

- Advertisement -

2025 ആഗസ്റ്റ് മാസത്തിലെ കറന്റ് അഫയേഴ്‌സ്

0

- Advertisement -

1. ഐ എസ് ആര്‍ ഒയുടെ തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ (വി എസ് എസ് സി) ഡയറക്ടറായി ഡോ എ രാജരാജനെ നിയമിച്ചു. എസ് ഡി എസ് സി ഷാര്‍ ഡയറക്ടറായി ഇ പത്മകുമാറിനേയും ഐ ഐ എസ് യു ഡയറക്ടറായി എല്‍ സൗമ്യ നാരായണനേയും നിയമിച്ചു.

2. 2023-ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. റാണി മുഖര്‍ജി (നടി), ഷാറൂഖ് ഖാന്‍, വിക്രാന്ത് മേസി (നടന്മാര്‍), ഉര്‍വശി (സഹനടി), വിജയരാഘവന്‍ (സഹനടന്‍), മിഥുന്‍ മുരളി (എഡിറ്റര്‍), സുധീപ്‌തോ സെന്‍ (സംവിധായകന്‍) തുടങ്ങിയവര്‍ പുരസ്‌കാരം നേടി. ട്വല്‍ത്ത് ഫെയില്‍ മികച്ച ചിത്രം. ഉള്ളൊഴുക്ക് മികച്ച മലയാള സിനിമയായും തിരഞ്ഞെടുക്കപ്പെട്ടു.

3. സൗദ്യ അറേബ്യയിലെ റിയാദില്‍ നടന്ന ഇ-സ്‌പോര്‍ട്‌സ് ചെസ് ലോകകപ്പില്‍ ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സണ്‍ വിജയിയായി.

4. വിരമിച്ച ക്രിക്കറ്റ് താരങ്ങള്‍ പങ്കെടുത്ത ലെജന്‍ഡ്‌സ് ലോക ചാമ്പ്യന്‍ഷിപ്പില്‍ (ഡബ്ല്യുസിഎല്‍) ദക്ഷിണാഫ്രിക്ക ചാമ്പ്യന്മാര്‍.

5. സ്വതന്ത്ര ഇന്ത്യയില്‍ കേന്ദ്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം ആഭ്യന്തര മന്ത്രിയായ വ്യക്തിയെന്ന നേട്ടം അമിത് ഷായ്ക്ക്.

6. ഇന്ത്യയില്‍ ആദ്യമായി സ്വന്തം വിദ്യാഭ്യാസ നയം നടപ്പിലാക്കുന്ന സംസ്ഥാനം- തമിഴ്‌നാട്.

7. മധ്യപ്രദേശ് സര്‍ക്കാരിന്റെ ദേശീയ ഹിന്ദി സേവ പുരസ്‌കാരം മലയാളിയായ ഹിന്ദി സാഹിത്യകാരന്‍ ഡോ കെ സി അജയകുമാരിന്.

8. ഏഷ്യന്‍ സര്‍ഫിങ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യയ്ക്ക് മെഡല്‍. കോവളം സ്വദേശി രമേഷ് ബുദ്ധിഹാല്‍ വെങ്കലം നേടി.

9. ദേശീയ സ്‌പോര്‍ട്‌സ് ഗവേണന്‍സ് ബില്ലിനും ആന്റി ഡോപ്പിങ് ഭേദഗതി ബില്ലിനും പാര്‍ലമെന്റിന്റെ ഇരുസഭകളും അംഗീകരിച്ചു.

10. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം കോച്ച് ആയി ഖാലിദ് ജമീല്‍ ചുമതലയേറ്റു.

11. ചരിത്രത്തില്‍ ആദ്യമായി സമുദ്രത്തില്‍ അഞ്ച് കിലോമീറ്റര്‍ ആഴത്തിലേക്ക് ഇന്ത്യ ജലയാത്രികരെ അയച്ചു. ഫ്രാന്‍സുമായി സഹകരിച്ച് നോട്ടീല്‍ എന്ന പേടകത്തില്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ആയിരുന്നു ദൗത്യം.

12. മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായ ശ്വേതാ മേനോനും ജനറല്‍ സെക്രട്ടറിയായി കുക്കുപരമേശ്വരനും തിരഞ്ഞെടുക്കപ്പെട്ടു.

13. കേരള ക്രിക്കറ്റ് ലീഗിന്റെ ഭാഗ്യചിഹ്നങ്ങള്‍ വീരു (ആന), ചാരു (വേഴാമ്പല്‍)

14. ഓണ്‍ലൈന്‍ മണി ഗെയിമുകള്‍ പൂര്‍ണമായും നിരോധിക്കുന്ന ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.

15. മനിക വിശ്വകര്‍മ മിസ് ഇന്ത്യ യൂണിവേഴ്‌സ്.

16. പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന- കേന്ദ്രഭരണ പ്രദേശ മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ ഗുരുതര കുറ്റകൃത്യങ്ങളുടെ പേരില്‍ 30 ദിവസം ജയിലില്‍ ആയാല്‍ പദവിയില്‍നിന്നും പുറത്താകുന്ന ബില്‍ ലോകസഭയില്‍ അവതരിപ്പിച്ചു.

17. അബുദാബി ശക്തി- ടികെ രാമകൃഷ്ണന്‍ പുരസ്‌കാരം എ കെ നമ്പ്യാര്‍ക്ക്

18. പുതിയ ആദായനികുതി ബില്‍ നിയമമായി. 2026 ഏപ്രില്‍ 1-ന് നിലവില്‍വരും.

19. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സംയോജിത വ്യോമപ്രതിരോധ സംവിധാനം വിജയകരമായി പരീക്ഷിച്ചു.

20. ഗഗന്‍യാന്‍ ദൗത്യത്തിലെ ബഹിരാകാശ സഞ്ചാരികളെ സുരക്ഷിതമായി തിരിച്ചിറക്കുന്നതിനുള്ള പരീക്ഷണം വിജയം.

21. ഡയമണ്ട് ലീഗ് പോള്‍വോള്‍ട്ടില്‍ സ്വീഡിഷ് താരം അര്‍മാന്‍ഡ് ഡ്യുപ്ലന്റിസ് ജേതാവ്. തുടര്‍ച്ചയായി അഞ്ചാം തവണയാണ് ഡ്യുപ്ലന്റിസ് ഡയമണ്ട് ലീഗ് കിരീടം നേടി.

22. ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് വെള്ളി. ജര്‍മ്മനിയുടെ ജൂലിയന്‍ വെബറിന് സ്വര്‍ണം.

23. രാജ്യാന്തര നായണ നിധി (ഐഎംഎഫ്) എക്‌സിക്യൂട്ടീവ് ഡയറക്ടറായി ഊര്‍ജിത് പട്ടേല്‍ നിയമിതനായി.

24. നെഹ്‌റു ട്രോഫി വള്ളംകളിയില്‍ കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്‍ വിജയികള്‍.

- Advertisement -

- Advertisement -

Comments
Loading...