1. യൂറോപ്യന്മാര് വ്യാപാരത്തിനായി കേരള തീരത്ത് എത്തിയ കാലഘട്ടം ഏതാണ്
15-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ
2. യൂറോപ്യന്‍മാരുടെ ആഗമനത്തിന് മുമ്പുതന്നെ കേരളവുമായി വാണിജ്യബന്ധം പുലര്‍ത്തിയിരുന്ന വിദേശികള്‍ ആരെല്ലാം
അറബികളും ചൈനാക്കാരും
3. കടല്‍ മാര്‍ഗം ഇന്ത്യ കണ്ടെത്താനുള്ള ശ്രമം ഔദ്ധ്യോഗികമായി ആരംഭിച്ചത് ആരാണ്
കൊളംബസ്
4. ഇന്ത്യയില്‍ ആദ്യമെത്തിയ യൂറോപ്പുകാര്‍
പോര്‍ച്ചുഗീസുകാര്‍
5. ഇന്ത്യയില്‍നിന്നും ആദ്യം തിരികെ പോയ യൂറോപ്പുകാര്‍
ഡച്ചുകാര്‍
6. യൂറോപ്യന്‍മാര്‍ക്ക് ഇന്ത്യയിലേക്ക് പുതിയ കടല്‍മാര്‍ഗ്ഗം കണ്ടെത്തേണ്ടി വന്നതിന് കാരണം
1453ല്‍ ഓട്ടോമന്‍ തുര്‍ക്കികള്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിച്ചെടുത്തത് മൂലം
7. പറങ്കികള്‍ എന്നറിയപ്പെടുന്നത് ആരാണ്
പോര്‍ച്ചുഗീസുകാര്‍
8. പരന്ത്രീസുകാര്‍ എന്നറിയപ്പെടുന്നത് ആരാണ്
ഫ്രഞ്ചുകാര്‍
9. ലന്തക്കാര്‍ എന്നറിയപ്പെടുന്നത് ആരാണ്
ഡച്ചുകാര്‍
10. ഡാനിഷുകാര്‍ എന്നറിയപ്പെടുന്നത് ആരാണ്
ഡെന്‍മാര്‍ക്കുകാര്‍
11. വെള്ളക്കാര്‍ എന്നറിയപ്പെടുന്നത് ആരാണ്
ബ്രിട്ടീഷുകാര്‍
12. ഇന്ത്യയില്‍ കടല്‍മാര്‍ഗം കച്ചവടത്തിനെത്തിയ ആദ്യ യൂറോപ്യന്മാര്‍ ആരാണ്
പോര്‍ച്ചുഗീസുകാര്‍
13. കേപ്പ് ഓഫ് ഗുഡ്‌ഹോപ്പ് വഴി കേരളത്തിലെത്തിച്ചേര്‍ന്ന ആദ്യത്തെ യൂറോപ്യന്‍ ശക്തി
പോര്‍ച്ചുഗീസുകാര്‍
14. പോര്‍ച്ചുഗീസുകാരുടെ ഇന്ത്യയിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങള്‍ ഏതെല്ലാം
ഗോവ, ദാമന്‍, ദിയു
15. കടല്‍ മാര്‍ഗം ഇന്ത്യയിലെത്തിയ ആദ്യ യൂറോപ്പുകാരന്‍
വാസ്‌കോ ഡ ഗാമ
16. വാസ്‌കോ ഡ ഗാമ ഇന്ത്യയിലേക്കുള്ള യാത്ര ആരംഭിച്ചത് എവിടെ നിന്നാണ്
ലിസ്ബണ്‍
17. വാസ്‌കോ ഡ ഗാമയെ ഇന്ത്യയിലേക്ക് അയച്ച പോര്‍ച്ചുഗീസ് രാജാവ്
മാനുവല്‍ ഒന്നാമന്‍
18. വാസ്‌കോ ഡ ഗാമ ഇന്ത്യയില്‍ വന്നിറങ്ങിയ സ്ഥലം
കോഴിക്കോട് ജില്ലയിലെ കാപ്പാട്
19. പോര്‍ച്ചുഗീസുകാര്‍ കോഴിക്കോടിനെ വിളിച്ച പേര്
കാലൈക്കൂറ്റ്
18. വാസ്‌കോ ഡ ഗാമ സഞ്ചരിച്ച കപ്പലിന്റെ പേര്
സെന്റ് ഗ്രബിയേല്‍
19. വാസ്‌കോ ഡ ഗാമയുടെ സംഘത്തില്‍ ഉണ്ടായിരുന്ന മറ്റ് കപ്പലുകള്‍
സെന്റ് റാഫേല്‍, സെന്റ് ബെറിയോ
20. വാസ്‌കോ ഡ ഗാമയ്ക്ക ചെലവായ തുകയുടെ എത്ര ഇരട്ടി തുകയാണ് ഇന്ത്യയില്‍നിന്നും കൊണ്ടുപോയ വിഭവങ്ങള്‍ വിറ്റഴിച്ചതിലൂടെ ലഭിച്ചത്
60

21. പോര്‍ച്ചുഗലില്‍ തിരിച്ചെത്തിയ വാസ്‌കോ ഡ ഗാമയ്ക്ക് മാനുവല്‍ രാജാവ് നല്‍കിയ പദവി ഏതാണ്
ഡോം അഥവാ പ്രഭു
22. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ സേനാധിപന്‍ എന്നറിയപ്പെട്ടിരുന്നത്
വാസ്‌കോ ഡ ഗാമ
23. ഇന്ത്യന്‍ മഹാസമുദ്രത്തിലെ സേനാധിപന്‍ എന്ന് വാസ്‌കോ ഡ ഗാമയെ വിശേഷിപ്പിച്ചത് ആരാണ്
മാനുവല്‍ രാജാവ്
24. വാസ്‌കോ ഡ ഗാമയുടെ ആഗമനത്തെ ഏഷ്യയുടെ ചരിത്രത്തിലെ വാസ്‌കോ ഡ ഗാമ യുഗത്തിന്റെ തുടക്കമാണെന്ന് വിശേഷിപ്പിച്ച ചരിത്രകാരന്‍
സര്‍ദാര്‍ കെ എം പണിക്കര്‍
25. ആദ്യ വരവിനുശേഷം വാസ്‌കോ ഡ ഗാമ ലിസ്ബണിലേക്ക് മടങ്ങിയെത്തിയ വര്‍ഷം
1499
26. വാസ്‌കോ ഡ ഗാമ രണ്ടാമത് ഇന്ത്യയിലെത്തിയ വര്‍ഷം
1502
27. വാസ്‌കോ ഡ ഗാമ മൂന്നാമത്തെ തവണ ഇന്ത്യയിലെത്തിയ വര്‍ഷം
1524
28. വാസ്‌കോ ഡ ഗാമ ഇന്ത്യയിലെ പോര്‍ച്ചുഗീസ് വൈസ്രോയിയായി എത്തിയ വര്‍ഷം
1524
29. വാസ്‌കോ ഡ ഗാമ അവസാനമായി ഇന്ത്യയിലെത്തിയ വര്‍ഷം
1524
30. വാസ്‌കോ ഡ ഗാമ അന്തരിച്ചത് എന്നാണ്
1524 ഡിസംബര്‍ 24
31. വാസ്‌കോ ഡ ഗാമയുടെ ഭൗതികശരീരം കൊച്ചിയില്‍നിന്നും പോര്‍ച്ചുഗലിലേക്ക് കൊണ്ടുപോയ വര്‍ഷം
1539
32. വാസ്‌കോ ഡ ഗാമയുടെ ഭൗതിക ശരീരം ആദ്യം സംസ്‌കരിച്ച കൊച്ചിയിലെ പള്ളി
സെന്റ് ഫ്രാന്‍സിസ് പള്ളി
33. വാസ്‌കോ ഡ ഗാമയുടെ ഭൗതിക ശരീരം അടക്കം ചെയ്ത പോര്‍ച്ചുഗലിലെ പള്ളി
ലിസ്ബണിലെ സെന്റ് ജെറോണിമസ് കത്തീഡ്രല്‍
34. ഏത് ഇന്ത്യന്‍ സംസ്ഥാനത്തിലാണ് വാസ്‌കോ ഡ ഗാമ എന്ന പേരില്‍ സ്ഥലമുള്ളത്
ഗോവ
35. വാസ്‌കോ ഡ ഗാമയുടെ പിന്‍ഗാമിയായി ഇന്ത്യയിലെത്തിയ പോര്‍ച്ചുഗീസ് നാവികന്‍
പെഡ്രോ അല്‍വാരിസ് കബ്രാള്‍
36. പെഡ്രോ അല്‍വാരിസ് കബ്രാള്‍ ഇന്ത്യയിലെത്തിയ വര്‍ഷം
1500
37. പെഡ്രോ അല്‍വാരിസ് കബ്രാളിന്റെ പ്രതിനിധിയായി സാമൂതിരിയെ സന്ദര്‍ശിച്ച് കോഴിക്കോട് വ്യാപാരശാല നിര്‍മ്മിക്കാനുള്ള അനുവാദം വാങ്ങിയെടുത്തത് ആരാണ്
ഐറെസ് കൊറിയ
38. ഏത് വിദേശികളും പോര്‍ച്ചുഗീസുകാരും തമ്മിലുള്ള സംഘര്‍ഷമാണ് കോഴിക്കോടും പോര്‍ച്ചുഗീസുകാരും തമ്മിലുള്ള ബന്ധത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചത്
അറബികള്‍
39. അറബികളുടെ കപ്പല്‍ പോര്‍ച്ചുഗീസുകാര്‍ ആക്രമിക്കുകയും കപ്പല്‍ ജോലിക്കാരെ കൊല്ലുകയും ചെയ്തതിനെ തുടര്‍ന്ന് നാട്ടുകാരുടെ ആക്രമണം നേരിടേണ്ടി വന്ന പോര്‍ച്ചുഗീസുകാര്‍ എവിടേക്കാണ് പലായനം ചെയ്തത്
കൊച്ചി
40. കൊച്ചിയില്‍ പണ്ടകശാല സ്ഥാപിച്ച പോര്‍ച്ചുഗീസ് നാവികന്‍ ആരാണ്
പെഡ്രോ അല്‍വാരസ് കബ്രാള്‍
41. കരമാര്‍ഗം ഇന്ത്യയില്‍ ആദ്യമായി എത്തിയ പോര്‍ച്ചുഗീസ് സഞ്ചാരി ആരാണ്
പൈറോ ഡ കോവില്‍ഹ
42. ആഫ്രിക്കയിലെ ശുഭപ്രതീക്ഷ മുമ്പ് ചുറ്റി സഞ്ചരിച്ച ആദ്യ പോര്‍ച്ചുഗീസ് നാവികന്‍ ആരാണ്
ബര്‍ത്തലോമിയോ ഡയസ്
43. ഏത് വര്‍ഷമാണ് ബര്‍ത്തലോമിയോ ഡയസ് ആഫ്രിക്കയിലെ ശുഭപ്രതീക്ഷ മുമ്പ് ചുറ്റി സഞ്ചരിച്ചത്
1488
44. ഇന്ത്യയിലെ ആദ്യത്തെ പോര്‍ച്ചുഗീസ് വൈസ്രോയി ആരാണ്
ഫ്രാന്‍സിസ്‌കോ ഡി അല്‍മേഡ
45. പോര്‍ച്ചുഗീസ് പ്രദേശങ്ങളുടെ ആദ്യ രാജ പ്രതിനിധിയായി ഫ്രാന്‍സിസ്‌കോ ഡി അല്‍മേഡ നിയമിതനായ വര്‍ഷം
1505
46. അഞ്ചിദ്വീപ്, കണ്ണൂര്‍, മലാക്ക, കൊച്ചി എന്നീ സ്ഥലങ്ങളിലെ കോട്ടകള്‍ ബലപ്പെടുത്തുകയും പുതിയ കോട്ട നിര്‍മ്മിക്കുകയും ചെയ്തത് ആരാണ്
ഫ്രാന്‍സിസ്‌കോ ഡി അല്‍മേഡ
47. നീലജല നയം നടപ്പിലാക്കിയ പോര്‍ച്ചുഗീസ് വൈസ്രോയി ആരാണ്
ഫ്രാന്‍സിസ്‌കോ ഡി അല്‍മേഡ
48. ശക്തമായ നാവികപ്പട വികസിപ്പിച്ച് സമുദ്രത്തില്‍ മേധാവിത്വം സ്ഥാപിച്ച് പോര്‍ച്ചുഗീസുകാരുടെ വ്യാപാരം വളര്‍ത്തുകയെന്ന നയം എന്ത് പേരില്‍ അറിയപ്പെടുന്നു
നീലജല നയം
49. ഇന്ത്യയിലെ രണ്ടാമത്തെ പോര്‍ച്ചുഗീസ് വൈസ്രോയി ആരാണ്
അല്‍ബുക്കര്‍ക്ക്
50. ഇന്ത്യയിലെ പോര്‍ച്ചുഗീസ് സാമ്രാജ്യത്തിന്റെ സ്ഥാപകനായി അറിയിപ്പെടുന്നത് ആരാണ്
അല്‍ബുക്കര്‍ക്ക്
51. ഇന്ത്യയില്‍ പോര്‍ച്ചുഗീസ് കോളനിവല്‍ക്കരണത്തിന് നേതൃത്വം നല്‍കിയ വൈസ്രോയി
അല്‍ബുക്കര്‍ക്ക്
52. പോര്‍ച്ചുഗീസുകാരും ഇന്ത്യാക്കാരും തമ്മിലുള്ള വിവാഹത്തിലൂടെ മിശ്രകോളനി വ്യവസ്ഥ പ്രോത്സാഹിപ്പിച്ച പോര്‍ച്ചുഗീസ് വൈസ്രോയി ആരാണ്
അല്‍ബുക്കര്‍ക്ക്
53. വിദ്യാലയങ്ങള്‍ സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കിയ വൈസ്രോയി
അല്‍ബുക്കര്‍ക്ക്
54. നീതിപരിപാലനം കര്‍ശനമാക്കിയ പോര്‍ച്ചുഗീസ് വൈസ്രോയി ആരാണ്
അല്‍ബുക്കര്‍ക്ക്
55. അറബികളുടേയും ചൈനാക്കാരുടേയും കേരളത്തിലെ വ്യാപാരക്കുത്തക അവസാനിപ്പിക്കുക എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിച്ച കോളനിശക്തി ഏതായിരുന്നു
പോര്‍ച്ചുഗീസുകാര്‍
56. കോഴിക്കോട് ഭരിച്ചിരുന്ന സാമൂതിരിമാരുടെ നാവികപ്പടയുടെ തലവന്‍മാര്‍ അറിയപ്പെട്ടിരുന്ന പേര്
കുഞ്ഞാലി മരയ്ക്കാര്‍മാര്‍
57. കുഞ്ഞാലി മരയ്ക്കാര്‍മാരുടെ ആസ്ഥാനം എവിടെയായിരുന്നു
വടകരയ്ക്കടുത്തുള്ള പുതുപ്പണം
58. പോര്‍ച്ചുഗീസുകാര്‍ക്കെതിരെ കുഞ്ഞാലിമരയ്ക്കാര്‍മാര്‍ സ്വീകരിച്ച യുദ്ധമുറയേതാണ്
ആക്രമിച്ച് കടന്നുകളയുക (ഒളിപ്പോര്)
59. എത്ര കുഞ്ഞാലിമാരാണ് ഉണ്ടായിരുന്നത്
നാല് പേര്‍
60. കുഞ്ഞാലി ഒന്നാമന്റെ പേര്
കുട്ടി അലി
61. കുഞ്ഞാലി രണ്ടാമന്റെ പേര്
കുട്ടിപോക്കര്‍ അലി
62. കുഞ്ഞാലി മൂന്നാമന്റെ പേരുകള്‍ എന്തെല്ലാം
പട്ടുമരയ്ക്കാര്‍, പടമരയ്ക്കാര്‍
63. പോര്‍ച്ചുഗീസുകാരുടെ പക്കല്‍നിന്നും ചാലിയം കോട്ട തിരിച്ചുപിടിച്ചത് ആരാണ്
കുഞ്ഞാലി മരയ്ക്കാര്‍ മൂന്നാമന്‍
64. കുഞ്ഞാലി മരയ്ക്കാര്‍ മൂന്നാമന്റെ നേതൃത്വത്തിലുള്ള സാമൂതിരിയുടെ സൈന്യം പോര്‍ച്ചുഗീസുകാരുടെ പക്കല്‍നിന്നും ചാലിയം കോട്ട പിടിച്ചെടുത്ത് നശിപ്പിച്ച വര്‍ഷം ഏതാണ്
1571
65. ചാലിയം കോട്ട പിടിച്ചെടുത്ത വിജയം പ്രകീര്‍ത്തിച്ചു കൊണ്ട് ഖാസി മുഹമ്മദ് പതിനാറാം നൂറ്റാണ്ടില്‍ എഴുതിയ അറബികാവ്യം ഏതാണ്
ഫത്ത്ഹുല്‍ മുബീന്‍ (വ്യക്തമായ വിജയം)
66. ഇന്ത്യന്‍ സമുദ്രങ്ങളുടെ അധിനായകന്‍ എന്നറിയപ്പെട്ട കുഞ്ഞാലിമരയ്ക്കാര്‍ ആരാണ്
കുഞ്ഞാലി നാലാമന്‍
67. അടിച്ചിട്ട് കടന്നുകളയുക എന്ന സമരതന്ത്രം ആവിഷ്‌കരിച്ച കുഞ്ഞാലിമരയ്ക്കാര്‍ ആരാണ്
കുഞ്ഞാലി ഒന്നാമന്‍
68. പോര്‍ച്ചുഗീസുകാരെ നാവികയുദ്ധങ്ങളില്‍ കുഞ്ഞാലിമാര്‍ സമ്പൂര്‍ണമായി പരാജയപ്പെടുത്തിയ വര്‍ഷങ്ങള്‍ ഏതെല്ലാം
1586, 1589
69. കുഞ്ഞാലി മരയ്ക്കാര്‍ നാലാമനെ പോര്‍ച്ചുഗീസുകാര്‍ ഗോവയില്‍ വച്ച് വധിച്ച വര്‍ഷമേത്
1600
70. ഇന്ത്യന്‍ നാവികസേനയുടെ നേതൃത്വത്തില്‍ കുഞ്ഞാലി മരയ്ക്കാര്‍ സ്മാരകം നിര്‍മ്മിച്ചത് എവിടെയാണ്
വടകരയിലെ കോട്ടക്കല്‍
71. കുഞ്ഞാലി മരയ്ക്കാറുടെ സ്മരണാര്‍ത്ഥം സ്റ്റാമ്പ് പുറത്തിറക്കിയ വര്‍ഷം ഏതാണ്
2000
72. കണ്ണൂരിലെ സെന്റ് ആഞ്ചലോസ് കോട്ട നിര്‍മ്മിച്ച വിദേശ ശക്തി ഏതാണ്
പോര്‍ച്ചുഗീസുകാര്‍
73. കണ്ണൂരിലെ സെന്റ് ആഞ്ചലോസ് കോട്ട നിര്‍മ്മിക്കാന്‍ നേതൃത്വം നല്‍കിയ പോര്‍ച്ചുഗീസുകാരന്‍ ആരാണ്
അല്‍മേഡ
74. പോര്‍ച്ചുഗീസുകാര്‍ കണ്ണൂരിലെ സെന്റ് ആഞ്ചലോസ് കോട്ട നിര്‍മ്മിച്ച വര്‍ഷം ഏതാണ്
1505
75. തൃശൂര്‍ ജില്ലയിലെ കോട്ടപ്പുറത്ത് കോട്ട നിര്‍മ്മിച്ച വിദേശ ശക്തി ഏതാണ്
പോര്‍ച്ചുഗീസുകാര്‍
76. പോര്‍ച്ചുഗീസുകാര്‍ ചാലിയത്ത് കോട്ട നിര്‍മ്മിച്ച വര്‍ഷം ഏത്
1531
77. ആരുടെ ആക്രമണം നേരിടാനാണ് പോര്‍ച്ചുഗീസുകാര്‍ ചാലിയത്ത് കോട്ട നിര്‍മ്മിച്ചത്
കുഞ്ഞാലി മരയ്ക്കാരുടെ
78. ചാലിയം കോട്ട നിര്‍മ്മിച്ച പോര്‍ച്ചുഗീസ് ഗവര്‍ണര്‍
നുനോ ഡ കന്‍ഹ
79. സാമൂതിരിയുടെ കണ്ഠത്തിലേക്ക് നീട്ടിയ പീരങ്കി എന്നറിയപ്പെടുന്നത്
ചാലിയം കോട്ട
80. ഇന്ത്യയില്‍ ഗോഥിക് ശൈലിയില്‍ പോര്‍ച്ചുഗീസുകാര്‍ പണികഴിപ്പിച്ച ക്രിസ്ത്യന്‍ പള്ളികള്‍ ഏതെല്ലാം
കൊച്ചിയിലെ സെന്റ് ഫ്രാന്‍സിസ് പള്ളിയും ഗോവയിലെ ബോംജീസസ് പള്ളിയും
81. പോര്‍ച്ചുഗീസുകാര്‍ ഇന്ത്യയില്‍ അവതരിപ്പിച്ച വാസ്തുവിദ്യാ ശൈലി ഏതാണ്
ഗോഥിക് ശൈലി
82. ഇന്ത്യയില്‍ യൂറോപ്യന്‍മാര്‍ നിര്‍മ്മിച്ച ആദ്യ കോട്ട ഏതാണ്
മാനുവല്‍ കോട്ട
83. മാനുവല്‍ കോട്ട നിര്‍മ്മിച്ച യൂറോപ്യന്‍ ശക്തി ഏതാണ്
പോര്‍ച്ചുഗീസുകാര്‍
84. പോര്‍ച്ചുഗീസുകാര്‍ മാനുവല്‍ കോട്ട നിര്‍മ്മിച്ച വര്‍ഷമേത്
1503
85. മാനുവല്‍ കോട്ട എവിടെയാണ് നിര്‍മ്മിച്ചത്
കൊച്ചി
86. കൊച്ചിന്‍ കോട്ട, അഴിക്കോട്ട, ആയക്കോട്ട, വൈപ്പിന്‍ കോട്ട, പള്ളിപ്പുറം കോട്ട എന്നീ പേരുകളില്‍ അറിയപ്പെടുന്ന കോട്ടയേതാണ്
മാനുവല്‍ കോട്ട
87. മാനുവല്‍ കോട്ട നിര്‍മ്മിച്ച പോര്‍ച്ചുഗീസുകാരന്‍ ആരാണ്
അല്‍ബുക്കര്‍ക്ക്
88. പോര്‍ച്ചുഗീസുകാര്‍ കേരളത്തില്‍ സ്ഥാപിച്ച ആദ്യത്തെ സെമിനാരി ഏതാണ്
വാരാപ്പുഴ
89. കൊച്ചി രാജാവിന് പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ച് നല്‍കിയ കൊട്ടാരം ഏതാണ്
മട്ടാഞ്ചേരി പാലസ്
90. ഏത് കൊച്ചി രാജാവിനാണ് പോര്‍ച്ചുഗീസുകാര്‍ മട്ടാഞ്ചേരി കൊട്ടാരം പണിത് നല്‍കിയത്
വീര കേരളവര്‍മ്മ
91. മട്ടാഞ്ചേരി കൊട്ടാരം പണിത വര്‍ഷം ഏതാണ്
1555
92. മട്ടാഞ്ചേരി കൊട്ടാരം ഡച്ചുകാര്‍ പുതുക്കി പണിത വര്‍ഷമേതാണ്
1663
93. മട്ടാഞ്ചേരി കൊട്ടാരത്തിന്റെ ഇപ്പോഴത്തെ പേര്
ഡച്ചു കൊട്ടാരം
94. കൊച്ചിയിലും വൈപ്പിനിലും പ്രിന്റിങ് പ്രസ് സ്ഥാപിച്ച വിദേശ ശക്തികള്‍ ആരാണ്
പോര്‍ച്ചുഗീസുകാര്‍
95. ഇന്ത്യയില്‍ മറ്റ് രാജ്യങ്ങളുടെ കപ്പലുകള്‍ വ്യാപാരം നടത്തുന്നത് തടയുന്നതിന് വേണ്ടി പോര്‍ച്ചുഗീസുകാര്‍ ഏര്‍പ്പെടുത്തിയ പാസ് വ്യവസ്ഥ അറിയപ്പെട്ട പേര്
കാര്‍ട്ടസ് വ്യവസ്ഥ
96. കാര്‍ട്ടസില്‍ (പാസ്) ഉള്‍പ്പെടുത്തിയിരുന്ന വിവരങ്ങള്‍ എന്തെല്ലാം
കപ്പലിന്റെ വലിപ്പം, കപ്പിത്താന്റേയും ജീവനക്കാരുടേയും വിവരങ്ങള്‍, ചരക്ക് സംബന്ധിച്ച വിവരങ്ങള്‍, എത്തിച്ചേരുന്ന തുറമുഖം
97. റബ്ബര്‍, കപ്പ, ആത്തിക്ക, പുകയില, വറ്റല്‍മുളക്, പേരയ്ക്ക, കശുവണ്ടി, പപ്പായ, കൈതച്ചക്ക എന്നിവ ഇന്ത്യയില്‍ എത്തിച്ച യൂറോപ്യന്‍ ശക്തി ഏതാണ്
പോര്‍ച്ചുഗീസുകാര്‍
98. പോര്‍ച്ചുഗീസുകാര്‍ കേരളത്തില്‍ വികസിപ്പിച്ച്, പ്രചരിപ്പിച്ച കലാരൂപം ഏതാണ്
ചവിട്ടുനാടകം
99. പോര്‍ച്ചുഗീസ് രാജാവിന്റെ സൈനിക സഹോദരന്‍ എന്ന പദവി ലഭിച്ച കേരളത്തിലെ നാട്ടുരാജാവ് ആരാണ്
പുറക്കാട്ട് രാജ
100. സാമൂതിരി 1513ല്‍ കണ്ണൂര്‍ സന്ധി ഒപ്പിട്ടത് ഏത് യൂറോപ്യന്‍ ശക്തിയുമായിട്ടാണ്
പോര്‍ച്ചുഗീസുകാര്‍
101. സാമൂതിരിയും പോര്‍ച്ചുഗീസുകാരും തമ്മില്‍ പൊന്നാനി സന്ധി ഒപ്പുവച്ച വര്‍ഷം ഏതാണ്
1540
102. കേരളത്തില്‍ പോര്‍ച്ചുഗീസുകാര്‍ നടത്തിയ അക്രമങ്ങളെക്കുറിച്ച് സൂചന നല്‍കുന്ന ഷെയ്ഖ് സൈനുദ്ദീന്‍ രചിച്ച കൃതി
തുഹ്ഫത്തുല്‍ മുജാഹിദീന്‍
103. ഏത് ഭാഷയിലാണ് തുഹ്ഫത്തുല്‍ മുജാഹിദ്ദീന്‍ രചിച്ചിട്ടുള്ളത്
അറബി
104. പോര്‍ച്ചുഗീസുകാര്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ മുസ്ലിങ്ങളോട് ആഹ്വാനം ചെയ്യുന്ന കൃതി
തുഹ്ഫത്തുല്‍ മുജാഹിദ്ദീന്‍
105. കുശിനി, മേസ്തിരി, ചായ, അലമാര, വിജാഗിരി, റാന്തല്‍, വരാന്ത, ബെഞ്ച്, കസേര, മേശ, ജനല്‍, ചാവി, വികാരി, കുമ്പസാരം, കൊന്ത, പതക്കം, മുറം, ഫാക്ടറി, ലേലം എന്നീ വാക്കുകള്‍ ഏത് ഭാഷയില്‍ നിന്നുമാണ് മലയാളത്തിലേക്ക് വന്നിട്ടുള്ളത്
പോര്‍ച്ചുഗീസ്
ഡച്ചുകാര്‍
106. ഡച്ചുകാര്‍ ഇന്ത്യയില്‍ വന്ന വര്‍ഷം ഏതാണ്
1595
107. ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി രൂപീകരിച്ച വര്‍ഷം ഏതാണ്
1602
108. ഡച്ചുകാര്‍ ആദ്യമായി കേരളത്തില്‍ എത്തിയ വര്‍ഷം ഏതാണ്
1604
109. ആരുടെ നേതൃത്വത്തിലാണ് ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി 1604 നവംബര്‍ 11ന് സാമൂതിരിയുമായി ഉടമ്പടി ഒപ്പിട്ടത്
അഡ്മിറല്‍ സ്റ്റീവന്‍ വാന്‍ഡര്‍ ഹാഗന്‍
110. ഡച്ചുകാരും ഒരു ഇന്ത്യന്‍ ഭരണാധികാരിയും തമ്മില്‍ ഒപ്പുവച്ച ആദ്യത്തെ കരാര്‍ കേരളത്തിലെ രാജാവുമായിട്ടാണ്. ഏതാണ് ആ രാജാവ്
സാമൂതിരി
111. 1608ല്‍ സാമൂതിരിയുമായുള്ള കരാര്‍ പുതുക്കിയ ഡച്ചുകാരന്‍ ആരാണ്
അഡ്മിറല്‍ വെര്‍ഹോഫ്
112. ഇന്ത്യന്‍ മഹാസമുദ്രത്തിലെ പോര്‍ച്ചുഗീസുകാരുടെ ആധിപത്യത്തിന് എതിരെ ആക്രമണം നടത്താന്‍ ഇംഗ്ലീഷുകാരും ഡച്ചുകാരും കരാറിലെത്തിയ വര്‍ഷം ഏതാണ്
1619
113. മലബാര്‍ തീരത്തുള്ള പോര്‍ച്ചുഗീസ് അധിനിവേശ പ്രദേശങ്ങള്‍ ഉപരോധിക്കാന്‍ ഇംഗ്ലീഷുകാരും ഡച്ചുകാരും സംയുക്ത നാവിക സൈന്യത്തെ നിയോഗിച്ച വര്‍ഷം ഏതാണ്
1621
114. 1625ല്‍ ചേറ്റുവായില്‍ വച്ച് ഫാക്ടറി നിര്‍മ്മിക്കാന്‍ സാമൂതിരിയുമായി കരാറിലെത്തിയ ഡച്ചുകാരന്‍ ആരാണ്
വാന്‍സ് പ്യൂല്‍റ്റ്‌ന്
115. ഏത് കൂട്ടക്കൊലമായി ബന്ധപ്പെട്ട കുപ്രസിദ്ധനായ വ്യക്തിയാണ് വാന്‍സ് പ്യൂല്‍റ്റ്‌ന്
അമ്പോയിനാ കൂട്ടക്കൊല
116. കുരുമുളകും ഇഞ്ചിയും ശേഖരിക്കുന്നതിനായി ഡച്ചുകാര്‍ 1642 മെയ് മാസത്തില്‍ ഏത് രാജാവുമായിട്ടാണ് കരാറിലെത്തിയത്
ചെമ്പകശേരി
117. ചെമ്പകശേരി രാജാവിന്റെ മറ്റൊരു പേര്
പുറക്കാട് രാജാവ്
118. പുറക്കാട് ഒരു ഫാക്ടറി നിര്‍മ്മിക്കാനുള്ള അനുവാദം ഡച്ചുകാര്‍ക്ക് ലഭിച്ച കരാര്‍ ഒപ്പുവച്ച വര്‍ഷം
1542 മെയ്
119. കായംകുളത്ത് ഡച്ചുകാര്‍ക്ക് പണ്ടകശാല സ്ഥാപിക്കാന്‍ കായംകുളം രാജാവ് അനുവാദം നല്‍കിയ വര്‍ഷം ഏതാണ്
1650
120. പോര്‍ച്ചുഗീസുകാരില്‍നിന്നും ഡച്ചുകാര്‍ കൊച്ചി പിടിച്ചെടുത്ത വര്‍ഷം ഏതാണ്
1663
121. ഡച്ചുകാര്‍ പോര്‍ച്ചുഗീസുകാരെ കേരളത്തില്‍നിന്നും തുരത്തിയ വര്‍ഷം ഏതാണ്
1663
122. പോര്‍ച്ചുഗീസുകാരെ പരാജയപ്പെടുത്തിയ ഡച്ച് അഡ്മിറല്‍ ആരാണ്
അഡ്മിറല്‍ വാന്‍ഗോയുന്‍സ്
123. അഡ്മിറല്‍ വാന്‍ഡര്‍മെയിഡിന്റെ നേതൃത്വത്തിലുള്ള ഡച്ച് നാവിക സൈന്യം ആയക്കോട്ട പോര്‍ച്ചുഗീസുകാരില്‍നിന്നും പിടിച്ചെടുത്ത് സാമൂതിരിക്ക് നല്‍കിയ വര്‍ഷം ഏതാണ്
1661
124. പള്ളിപ്പുറം കോട്ട തിരുവിതാംകൂറിന് കൈമാറിയ വര്‍ഷം ഏതാണ്
1789
125. ഡച്ചുകാര്‍ പോര്‍ച്ചുഗീസുകാരില്‍നിന്നും സെന്റ് ആഞ്ചലോസ് കോട്ട പിടിച്ചെടുത്ത വര്‍ഷം ഏതാണ്
1663
126. ഡച്ചുകാര്‍ സെന്റ് ആഞ്ചലോസ് കോട്ട ഏത് രാജവംശത്തിനാണ് വിറ്റത്
അറയ്ക്കല്‍
127. കേരളത്തിലെ ഏക മുസ്ലിം രാജവംശം ഏതാണ്
അറയ്ക്കല്‍
128. ഡച്ചുകാരുടെ കേരളത്തിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങള്‍ ഏതെല്ലാമായിരുന്നു
കൊച്ചിയും കൊല്ലവും
129. ഡച്ചുകാര്‍ അധികാര കേന്ദ്രം സ്ഥാപിച്ച തമിഴ്‌നാട്ടിലെ കന്യാകുമാരിയിലെ പ്രധാന പ്രദേശം ഏതാണ്
കുളച്ചല്‍
130. കുളച്ചല്‍ പ്രദേശം കോട്ട കെട്ടി സംരക്ഷിക്കാന്‍ ശ്രമിച്ച തിരുവിതാംകൂര്‍ രാജാവ് ആരാണ്
മാര്‍ത്താണ്ഡവര്‍മ്മ
131. തിരുവിതാംകൂര്‍ ഡച്ചുകാരെ പരാജയപ്പെടുത്തിയ കുളച്ചല്‍ യുദ്ധം നടന്ന വര്‍ഷം ഏതാണ്
1741 ജൂലൈ 31
132. മാര്‍ത്താണ്ഡവര്‍മ്മ പിടികൂടിയ ഡച്ച് സൈനികത്തലവന്‍
ക്യാപ്റ്റന്‍ ഡിലനോയി
133. ഡച്ചുകാരില്‍നിന്നും 1789ല്‍ ധര്‍മ്മരാജാവ് വിലയ്ക്കുവാങ്ങിയ കോട്ടകള്‍ ഏതെല്ലാം
കൊടുങ്ങല്ലൂര്‍ കോട്ട, പള്ളിപ്പുറം കോട്ട
134. ഡച്ചുഭരണം കേരളത്തില്‍ അവസാനിക്കാന്‍ കാരണമായ ഉടമ്പടി ഏതാണ്
മാവേലിക്കര ഉടമ്പടി
135. മാവേലിക്കര ഉടമ്പടി ഒപ്പുവച്ചത് ആരെല്ലാം
മാര്‍ത്താണ്ഡവര്‍മ്മയും ഡച്ചുകാരും
136. മാവേലിക്കര ഉടമ്പടി ഒപ്പുവച്ച വര്‍ഷം ഏതാണ്
1753
137. തിരുവിതാംകൂറിന്റെ ആഭ്യന്തരകാര്യത്തില്‍ ഡച്ചുകാര്‍ ഇടപെടരുതെന്നും തിരുവിതാംകൂര്‍ മറ്റ് രാജ്യങ്ങളുമായി യുദ്ധത്തിന് പുറപ്പെട്ടാല്‍ ഡച്ചുകാര്‍ നിഷ്പക്ഷത പാലിക്കുമെന്നും വ്യവസ്ഥ ചെയ്ത ഉടമ്പടി ഏതാണ്
1753
138. കേരളത്തില്‍ ഉപ്പ് നിര്‍മ്മാണം അവതരിപ്പിച്ച വിദേശ ശക്തി ഏതാണ്
ഡച്ചുകാര്‍
139. കേരളത്തില്‍ തുണിക്ക് ചായം മുക്കല്‍ അവതരിപ്പിച്ച വിദേശ ശക്തി ഏതാണ്
ഡച്ചുകാര്‍
140. കേരളത്തില്‍ ശാസ്ത്രീയമായ തെങ്ങ് കൃഷി അവതരിപ്പിച്ച വിദേശ ശക്തി ഏതാണ്
ഡച്ചുകാര്‍
141. കുഷ്ഠ രോഗികള്‍ക്കായി ഡച്ചുകാര്‍ ആശുപത്രി ആരംഭിച്ച പ്രദേശം ഏതാണ്
പള്ളിപ്പുറം
142. ഡച്ചുകാരുടെ ഏറ്റവും വലിയ സംഭാവന ഏതാണ്
ഹോര്‍ത്തൂസ് മലബാറിക്കസ്
143. മലബാറിലെ ഔഷധസസ്യങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ഡച്ചുകാര്‍ തയ്യാറാക്കിയ പുസ്തകം ഏതാണ്
ഹോര്‍ത്തൂസ് മലബാറിക്കസ്
144. ഹോര്‍ത്തൂസ് മലബറിക്കസ് തയ്യാറാക്കിയത് ഏത് ഭാഷയിലാണ്
ലാറ്റിന്‍
145. ഹോര്‍ത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥം രചിച്ചത്
അഡ്മിറല്‍ വാന്‍ റീഡ്
146. കേരളാരാമം എന്നറിയപ്പെടുന്ന ഗ്രന്ഥം ഏതാണ്
ഹോര്‍ത്തൂസ് മലബാറിക്കസ്
യൂറോപ്യന്‍മാരുടെ വരവും സംഭാവനകളും
- Design