1. ഭൗമദിനം എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് ആരാണ്?
ഗെയ്ലോര്‍ഡ് നെല്‍സണ്‍
2. പ്രാചീനകാലത്ത് ബാരിസ് എന്നറിയപ്പെട്ടിരുന്ന നദിയേത്?
പമ്പ
3. മാലിന്യമുക്തകേരളം പദ്ധതി ഉദ്ഘാടനം ചെയ്ത വര്‍ഷമേത്?
2006
4. മാതാപിതാക്കളോ ബന്ധുക്കളോ ഇല്ലാത്ത കുട്ടികള്‍ക്കുള്ള പ്രതിമാസ ധനസഹായ പദ്ധതിയേത്?
സ്നേഹപൂര്‍വം
5. എത്ര വയസ്സ് കഴിഞ്ഞവര്‍ക്കാണ് കിസ്സാന്‍ അഭിമാന് പദ്ധതി പ്രകാരം പെന്ഷന് ലഭിക്കുന്നത്?
60
6. വട്ടമേശ സമ്മേളനങ്ങളില്‍ അംബേദ്കര്‍ ആരെയാണ് പ്രതിനിധാനം ചെയ്തത്?
അധഃസ്ഥിതര്‍
7. സൂര്യന് കഴിഞ്ഞാല്‍ ആകാശത്ത് കാണുന്ന ഏറ്റവും തിളക്കമുള്ള വസ്തുവേതാണ്?
ചന്ദ്രന്
8. പ്രകൃതി സംരക്ഷണത്തിനുള്ള ആദ്യ വൃക്ഷമിത്ര അവാര്‍ഡ് നേടിയ വനിത ആരാണ്?
സുഗതകുമാരി
9. സൗരയൂഥത്തിലെ ഗ്രഹങ്ങളില്‍ വലുപ്പത്തതില്‍ ഭൂമിയ്ക്ക് എത്രാ സ്ഥാനമാണുള്ളത്?
അഞ്ച്
10. സംസ്ഥാനത്തെ തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതിനും തിരഞ്ഞെടുപ്പ് സംബന്ധിച്ച മറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നിയമിക്കുന്ന ഉദ്യോഗസ്ഥന് ആരാണ്?
ചീഫ് ഇലക്ട്രല്‍ ഓഫീസര്‍
11. സംഘകാല കൃതികളിലെ ആദ്യ ഗ്രന്ഥം ഏതാണ്?
തോല്‍ക്കാപ്പിയം
12. ഗണിത ശാസ്ത്രത്തിലെ ഗ്രാഫ് സമ്പ്രദായം കണ്ടുപിടിച്ചത് ആരാണ്?
റെനെ ദെക്കാര്‍ത്തെ
13. സംസ്ഥാനത്തിന്റെ തലവന്‍ ആരാണ്?
ഗവര്‍ണര്‍
14. ഘാന പക്ഷി സങ്കേതം ഏത് സംസ്ഥാനത്താണ്?
രാജസ്ഥാന്
15. ജലത്തിന്റെ സ്ഥിര കാഠിന്യം മാറ്റാന്‍ ചേര്‍ക്കുന്ന രാസവസ്തു ഏതാണ്?
സോഡിയം കാര്‍ബണേറ്റ്
16. ബയോസ്ഫിയര്‍ റിസര്‍വ് പ്രോജക്ടിന് ഇന്ത്യയില്‍ തുടക്കം കുറിച്ച വര്‍ഷമേതാണ്?
1986
17. വെള്ളത്തിനടിയില്‍വച്ച് ശബ്ദലേഖനം ചെയ്യുന്നതിനുള്ള ഉപകരണം ഏത്?
ഹൈഡ്രോഫോണ്‍
18. കൊച്ചി രാജ്യത്ത് ഹൈക്കോടതി സ്ഥാപിച്ചത് ഏത് ദിവാന്റെ കാലത്താണ്?
ആര് കെ ഷണ്മുഖം ചെട്ടി
19. അവിഭക്ത ഇന്ത്യയിലെ ഭരണഘടനാ നിര്‍മ്മാണ സഭയിലെ അംഗങ്ങളുടെ എണ്ണം എത്രയാണ്?
389
20. കൃത്രിമ മഴ പെയ്യിക്കാന്‍ ഉപയോഗിക്കുന്ന ലവണം ഏതാണ്?
സില്‍വര്‍ അഡൈഡ്
21. പെരുമ്പടപ്പ് സ്വരൂപം എന്നറിയപ്പെടുന്നത് ഏത് നാട്ടുരാജ്യമാണ്?
കൊച്ചി രാജ്യം
22. ബ്രിട്ടീഷിന്ത്യയില്‍ പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കിയ ഗവര്‍ണര്‍ ജനറല്‍ ആരാണ്?
ഡല്‍ഹൗസി
23. ഗ്രീന്‍ പീസിന്റെ റെയിന്‍ബോ വാരിയര്‍ എന്ന കപ്പല്‍ തകര്‍ക്കപ്പെട്ട വര്‍ഷമേത്?
1985
24. പൊതുതിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ ഇന്ത്യന്‍ പൗരന് ആവശ്യമായ കുറഞ്ഞ പ്രായം എത്ര?
18
25. ബഹിരാകാശ പേടകത്തില്‍ ഭൂമിയെ വലം വച്ച ആദ്യ ജീവി ഏതാണ്?
ലെയ്ക എന്ന നായ
26. ഭാരതരത്നം നേടിയ ആദ്യ വിദേശി ആരാണ്?
ഖാന് അബ്ദുള്‍ ഗാഫര്‍ ഖാന്
27. കൃത്രിമ റബ്ബറിന്റെ അടിസ്ഥാന ഘടകമേതാണ്?
നിയോപ്രീന്‍
28. ഭൂമിയെ ചുറ്റാന്‍ ചന്ദ്രന് എത്ര ദിവസമെടുക്കും?
27.3
29. കുറോഷിയോ പ്രവാഹം ഏത് സമുദ്രത്തിലാണ്?
പസഫിക് സമന്ദ്രം
30. കൂട്ടുത്തരവാദിത്വം എന്ന ആശയം ഏത് രാജ്യത്തില്‍നിന്നുമാണ് ഇന്ത്യയുടെ ഭരണഘടനാ നിര്‍മ്മാതാക്കള്‍ സ്വീകരിച്ചത്?
ബ്രിട്ടണ്
31. പരിസ്ഥിതി സംബന്ധമായ ആദ്യത്തെ അന്താരാഷ്ട്ര സമ്മേളനം നടന്നതെന്ന്?
1972 ജൂണ്‍
32. സമുദ്രനിരപ്പില്‍നിന്നും ശരാശരി ഉയരം കൂടിയ ഭൂഖണ്ഡം ഏതാണ്?
അന്റാര്‍ട്ടിക്ക
33. പെരിയോര്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്നത് ആരാണ്?
ഇ വി രാമസ്വാമി നായ്ക്കര്‍
34. കെ പി സി സിയുടെ രണ്ടാമത് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത് ആരാണ്?
സരോജിനി നായിഡു
35. കൊയാലി എന്തിന് പ്രസിദ്ധമാണ്?
എണ്ണശുദ്ധീകരണശാല
36. തേക്കടി വന്യജീവി സങ്കേതം ഏതു നദിയുടെ തീരത്താണ്?
പെരിയാര്‍
37. ഗാന്ധിവധക്കേസില്‍ വിധി പ്രസ്താവിച്ച ന്യായാധിപന് ആരാണ്?
ആത്മാചരണ്‍ അഗര്‍വാള്‍
38. സൗരയൂഥത്തിന്റെ കേന്ദ്രം ഏത്?
സൂര്യന്
39. ജര്‍മന്‍ സില്‍വറിന്റെ ഘടകലോഹങ്ങള്‍ ഏതെല്ലാം?
ചെമ്പ്, സിങ്ക്, നിക്കല്‍


