1. ഇന്ത്യ-പാക് അതിര്‍ത്തി മേഖലയായ സര്‍ക്രീക്കില്‍ ഇന്ത്യയുടെ കര-വ്യോമസേനാ വിഭാഗങ്ങളുടെ സംയുക്ത സൈനികാഭ്യാസത്തിന്റെ പേര് എന്താണ്?
ത്രിശൂല്‍
2. ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരത്തിന്റെ എത്രാമത് വാര്‍ഷികമാണ് 2025-ല്‍ ആചരിക്കുന്നത്?
150
3. 2025-ലെ ബുക്കര്‍ പുരസ്കാരം നേടിയത് ആരാണ്?
ഹംഗേറിയന്‍ എഴുത്തുകാരന് ഡേവിഡ് സൊല്ലോയുടെ ഫ്ളെഷ് എന്ന നോവലിന്
4. ഡിഎന്‍എയുടെ ഡബിള്‍ ഹെലിക്സ് മോഡല്‍ കണ്ടെത്തിയ ശാസ്ത്രജ്ഞരില്‍ ഒരാള്‍ 2025 നവംബറില്‍ അന്തരിച്ചു. ആരാണ് അദ്ദേഹം?
ജെയിംസ് വാട്സന്
5. സംസ്ഥാനത്ത് ട്രെയിനുകളില്‍ യാത്ര ചെയ്യുന്നവരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ കേരള റെയില്‍വേ പൊലീസ് ആരംഭിച്ച ദൗത്യം ഏതാണ്?
ഓപ്പറേഷന് രക്ഷിത
6. ഹൈഡ്രോഗ്രാഫിക് സര്‍വേകള്‍ക്കും തീരദേശ ദൗത്യങ്ങള്‍ക്കും കരുത്തേകുക എന്ന ലക്ഷ്യത്തോടെ നാവികസേന പുറത്തിറക്കിയ കപ്പല്‍ ഏതാണ്?
ഐഎന്‍എസ് ഇഷക്
7. ലോക സമാധാനത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് വാര്‍ഷിക പുരസ്കാരം ഏര്‍പ്പെടുത്തിയ കായിക സംഘടന ഏതാണ്?
ഫിഫ
8. ആഗോള തണ്ണീര്‍ത്തടങ്ങളുടെ പട്ടികയായ റംസാറില്‍ ഇന്ത്യയില്‍നിന്നും പുതുതായി ചേര്‍ക്കപ്പെട്ടത്
ബീഹാറിലെ ഗോഗാബില്
9. ഇന്ത്യയില്‍നിന്നും റംസാര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ആകെ തണ്ണീര്‍ത്തടങ്ങള്‍ എത്ര?
94
10. ശബ്ദത്തിലൂടെ സംവദിക്കാന്‍ കഴിയുന്ന ലോകത്തിലെ ആദ്യ സ്പീച്ച് ടു സ്പീച്ച് എഐ മോഡല്‍ എന്താണ്?
ലൂണ എഐ
11. ലൂണ എഐ വികസിപ്പിച്ചത് ആരാണ്?
സ്പര്‍ശ് അഗര്‍വാള്‍
12. അഞ്ചുലക്ഷം കോടി ഡോളര്‍ വിപണിമൂല്യമുള്ള ആദ്യ കമ്പനി എന്ന ചരിത്ര നേട്ടം കുറിച്ച കമ്പനി ഏതാണ്?
എന്‍വിഡിയ
13. ഇന്ത്യ വിക്ഷേപിച്ച ഏറ്റവും ഭാരമേറിയ വാര്‍ത്താവിനിമയ ഉപഗ്രഹം ഏതാണ്?
സിഎംഎസ് 03
14. സിഎംഎസ് 03യുടെ മറ്റൊരു പേര് എന്താണ്?
ജിസാറ്റ് 7ആര്
15. സിഎംഎസ് 03യുടെ ഭാരം എത്ര?
4410 KG
16. ഏത് സൈനിക വിഭാഗത്തിനുവേണ്ടിയാണ് സിഎംഎസ് 03 വിക്ഷേപിച്ചത്?
നാവികസേന
17. വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ കിരീടം നേടിയ രാജ്യം ഏതാണ്?
18. വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യ തോല്‍പ്പിച്ചത് ഏത് രാജ്യത്തെയാണ്?
ദക്ഷിണാഫ്രിക്കയെ


