1. പകരുന്ന രോഗങ്ങള്‍ക്ക് ഉദാഹരണങ്ങള്‍ ഏതെല്ലാം
ഡെങ്കിപ്പനി, മഞ്ഞപ്പിത്തം
2. പകരാത്ത രോഗങ്ങള്‍ക്ക് ഉദാഹരണങ്ങള്‍ ഏതെല്ലാം
കാന്‍സര്‍, പ്രമേഹം
3. ഒരാളില്‍നിന്നും മറ്റുള്ളവരിലേക്ക് പകരുന്ന രോഗങ്ങളാണ് ___________
പകര്‍ച്ച വ്യാധികള്‍ (Communicable diseases)
4. പകര്‍ച്ചവ്യാധികള്‍ മറ്റ് രാജ്യങ്ങളിലേക്കോ ഭൂഖണ്ഡങ്ങളിലേക്കോ വ്യാപിക്കുകയും അനവധി ആളുകളെ ബാധിക്കുകയും ചെയ്താല്‍ അതിനെ എന്ന് പറയുന്നു.
മഹാമാരി (Pandemic)
5. മനുഷ്യരാശി അതിജീവിച്ച മഹാമാരികള്‍ക്ക് ഉദാഹരണങ്ങള്‍ ഏതെല്ലാം
വസൂരി, ക്ഷയം, പ്ലേഗ്, കോവിഡ് 19
6. പകര്‍ച്ചവ്യാധികള്‍ക്ക് കാരണമായ സൂക്ഷ്മജീവികള്‍ ഏതെല്ലാം
ബാക്ടീരിയ, വൈറസ്, ഫംഗസ്
7. രോഗങ്ങള്‍ക്ക് കാരണമാകുന്ന സൂക്ഷ്മജീവികള്‍ അറിയപ്പെടുന്ന പേര്
രോഗകാരി
8. എല്ലാ സൂക്ഷ്മജീവികളും രോഗകാരികളല്ല. പ്രസ്താവന ശരിയോ തെറ്റോ?
ശരി
9. സൂക്ഷ്മജീവികള്‍ ഉപകാരികളാകുന്ന സന്ദര്‍ഭങ്ങള്‍ക്ക് ഉദാഹരണങ്ങള്‍ ഏതെല്ലാം
- നമ്മുടെ ആഹാരത്തിന്റെ ദഹനത്തിനും ആഗിരണത്തിനും സഹായിക്കുന്നു
- ചിലയിനം ബാക്ടീരിയകള്‍ ദോശമാവ് പുളിപ്പിക്കുന്നു.
- ബാക്ടീരിയകളും ഫംഗസുകളും ജൈവാവശിഷ്ടങ്ങളെ വിഘടിപ്പിച്ച് മണ്ണില്‍ ചേര്‍ക്കുന്നു.
10. റൊട്ടിപ്പൂപ്പല്‍, വസ്ത്രങ്ങളെ ബാധിക്കുന്ന കരിമ്പന്‍ എന്നിവ ഏതിനം സൂക്ഷ്മജീവികള്‍ക്ക് ഉദാഹരണങ്ങളാണ്
ഫംഗസുകള്‍
11. മനുഷ്യന് രോഗമുണ്ടാക്കുന്ന സൂക്ഷ്മജീവികളായ ഫംഗസുകള്‍ക്ക് ഉദാഹരണങ്ങള്‍ ഏതെല്ലാം
കാന്‍ഡിഡ, ക്രിപ്‌റ്റോകോക്കസ്, ഹിസ്റ്റോപ്ലാസ്മ
12. ഭക്ഷണമായി ഉപയോഗിക്കുന്ന കൂണ്‍ ഫംഗസിന് ഉദാഹരണമാണ്. പ്രസ്താവന ശരിയോ തെറ്റോ?
ശരി
13. മണ്ണിലൂടെ മനുഷ്യരിലേക്ക് എത്തുന്ന രോഗങ്ങള്‍ക്ക് ഉദാഹരണങ്ങള്‍ ഏതെല്ലാം
വിരശല്യം, ടെറ്റനസ്
14. വായുവിലൂടെ പകരുന്ന രോഗത്തിന് ഉദാഹരണം ഏതാണ്
ക്ഷയം
15. രോഗാണുവാഹകരില്‍നിന്നും മനുഷ്യരിലേക്ക് എത്തുന്ന രോഗങ്ങള്‍ക്ക് ഉദാഹരണങ്ങള്‍ ഏതെല്ലാം
ഡെങ്കിപ്പനി, കുഷ്ഠം
16. ജലവും ഭക്ഷണവും വഴി മനുഷ്യരിലെത്തുന്ന രോഗം ഏതാണ്
ടൈഫോയ്ഡ്
17. രോഗകാരികളായ സൂക്ഷ്മജീവികളുടെ നമ്മുടെ ശരീരത്തിലേക്ക് എത്തിക്കുന്ന ജീവികള്‍ അറിയപ്പെടുന്ന പേരെന്താണ്
രോഗാണുവാഹകര്‍
18. രോഗാണുവാഹകര്‍ക്ക് ഉദാഹരണങ്ങള്‍ ഏതെല്ലാം
എലിച്ചെള്ള്, കൊതുക്, വവ്വാല്‍ തുടങ്ങിയവ
19. രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചാല്‍ അവയെ നിയന്ത്രിക്കാനും ചെറുത്തുനില്‍ക്കാനുമുള്ള മനുഷ്യ ശരീരത്തിന്റെ കഴിവ് അറിയപ്പെടുന്ന പേരെന്താണ്
സ്വാഭാവിക രോഗപ്രതിരോധശേഷി
20. മനുഷ്യശരീരത്തിന് സ്വാഭാവികമായ പ്രതിരോധശേഷി ഉണ്ടാക്കാന്‍ സാധിക്കാത്ത പകര്‍ച്ചവ്യാധികള്‍ക്ക് ഉദാഹരണങ്ങള്‍ ഏതെല്ലാം
പോളിയോ, ഹെപ്പറ്റൈറ്റിസ് ബി
21. പ്രതിരോധകുത്തിവയ്പുകളിലൂടെ ശരീരത്തിന് ലഭിക്കുന്ന രോഗപ്രതിരോധശേഷി ഏത് പേരില്‍ അറിയപ്പെടുന്നു
ആര്‍ജിത രോഗപ്രതിരോധശേഷി
22. പ്രതിരോധകുത്തിവയ്പുകളിലൂടെ മനുഷ്യരാശി അതിജീവിച്ച മഹാമാരികള്‍ക്ക് ഉദാഹരണങ്ങള്‍ ഏതെല്ലാം
വസൂരി, പ്ലേഗ്, പോളിയോ
23. കുഞ്ഞ് ജനിക്കുമ്പോള്‍ എടുക്കുന്ന വാക്‌സിനുകള്‍ ഏതെല്ലാം
ഓറല്‍ പോളിയോ വാക്‌സിന്‍ (ഒപിവി), ബാസിലസ് കാല്‍മെറ്റ്- ഗ്വെറിന്‍ (ബിസിജി), ഹെപറ്റൈറ്റിസ് ബി (ഹെപ് ബി)
24. കുഞ്ഞിന് ആറാഴ്ച്ച പ്രായമാകുമ്പോള്‍ എടുക്കുന്ന വാക്‌സിനുകള്‍ ഏതെല്ലാം
ഒപിവി 1, റോട്ടോവൈറസ് വാക്‌സിന്‍ (ആര്‍വിവി 1), പെന്റാവാലന്റ് 1, പോളിയോ വാക്‌സിന്‍ – ഫ്രാക്ഷണല്‍ ഡോസ് (എഫ്‌ഐപിവി 1), പിസിവി 1
25. കുഞ്ഞിന് 10 ആഴ്ച്ച പ്രായമാകുമ്പോള്‍ എടുക്കുന്ന വാക്‌സിനുകള്‍ ഏതെല്ലാം
ഒപിവി 2, ആര്‍വിവി 2, പെന്റാവാലന്റ് 2
26. കുഞ്ഞിന് 14 ആഴ്ച്ച പ്രായമാകുമ്പോള്‍ എടുക്കുന്ന വാക്‌സിനുകള്‍ ഏതെല്ലാം
ഒപിവി 3, ആര്‍വിവി 3, പെന്റാവാലന്റ്-3, എഫ്‌ഐപിവി 2, പിസിവി 2
27. 10 വയസ്സും 16 വയസ്സും പ്രായമുള്ളപ്പോള്‍ എടുക്കുന്ന വാക്‌സിന്‍ ഏതാണ്
ടെറ്റനസ്- ഡിഫ്തീരിയ വാക്‌സിന്‍
28. 9 മാസം പ്രായമാകുമ്പോള്‍ എടുക്കുന്ന വാക്‌സിനുകള്‍ ഏതെല്ലാം
മീസില്‍സ്- റൂബെല്ല വാക്‌സിന്‍ 1, പിസിവി ബൂസ്റ്റര്‍, വിറ്റാമിന്‍ എ, എഫ്‌ഐപിവി 3
29. 16-24 വരെ മാസം പ്രായമുള്ള എടുക്കുന്ന വാക്‌സിനുകള്‍ ഏതെല്ലാം
എംആര്‍ 2, ഒപിവി ബൂസ്റ്റര്‍, ഡിപിടി ബൂസ്റ്റര്‍, വിറ്റാമിന്‍ എ 2
30. 5-6 വയസ്സ് പ്രായമാകുമ്പോള്‍ എടുക്കുന്ന വാക്‌സിന്‍ ഏതാണ്
ഡിപിടി ബൂസ്റ്റര്‍ 2
31. 10 വയസ്സുള്ളപ്പോള്‍ എടുക്കുന്ന വാക്‌സിന്‍ ഏതാണ്
ടെറ്റനസ്- ഡിഫ്തീരിയ വാക്‌സിന്‍ 1 (ടിഡി 1)
32. 16ാം വയസ്സില്‍ എടുക്കുന്ന വാക്‌സിന്‍ ഏതാണ്
ടിഡി 2