1. 2025-ലെ ദേശീയ സീനിയര്‍ സ്കൂള്‍ അത്ലറ്റിക് മീറ്റില്‍ കിരീടം നേടിയ സംസ്ഥാനം ഏതാണ്?
കേരളം
2. ചൊവ്വയില്‍നിന്നും ഇടിമിന്നലിന്റേതെന്ന് സംശയിക്കുന്ന ശബ്ദം റെക്കോര്‍ഡ് ചെയ്ത ദൗത്യം ഏതാണ്?
നാസയുടെ പെഴ്സിവിയറന്‍സ്
3. രാജ്യത്ത് ഗവര്‍ണര്‍മാരുടെ ഔദ്യോഗിക വസതിയായ രാജ്ഭവിന്റെ പുതിയ പേരെന്ത്?
ലോക്ഭവന്
5. ഡെങ്കിപ്പനിയെ പ്രതിരോധിക്കുന്ന ലോകത്തെ ആദ്യ ഒറ്റഡോസ് വാക്സിന് അംഗീകാരം നല്കിയ രാജ്യം ഏതാണ്?
ബ്രസീല്‍
6. ഈയിടെ ബഹുഭാര്യത്വ നിരോധന ബില്‍ പാസാക്കിയ സംസ്ഥാനം ഏതാണ്?
അസം
7. ശ്രീലങ്കയില്‍ കനത്ത പ്രളയത്തിന് ഇടയാക്കിയ ചുഴലിക്കാറ്റ് ഏതാണ്?
ദിത്വ
8. 56-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ സുവര്‍ണമയൂരം സ്വന്തമാക്കിയ വിയറ്റ്നാമീസ് സിനിമ ഏത്?
സ്കിന്‍ ഓഫ് യൂത്ത്, സംവിധായിക: ആഷ് മെയ്ഫെയര്‍
9. അധിനിവേശ പലസ്തീന് ഭൂപ്രദേശങ്ങളിലും ഇസ്രയേലിലും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനുള്ള യുഎന്‍ സ്വതന്ത്രന്വേഷണ കമ്മീഷന്റെ അധ്യക്ഷനായി നിയമിതനായത് ആരാണ്?
ഡോ എസ് മുരളീധര്‍
10. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഡ്രൈവറില്ലാ ട്രെയിന്‍ ശൃംഖലയെന്ന പേരില്‍ ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചത് ഏത് മെട്രോയാണ്?
റിയാ് മെട്രോ
11. ഇന്ത്യയുടെ 27-ാമത് വനിത ചെസ് ഗ്രാന്‍ഡ് മാസ്റ്റര്‍ ആരാണ്?
ഇഷ ശര്‍മ
12. ഫിഡെ ചെസ് ലോകകപ്പ് ജേതാവാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ആരാണ്?
യാവോഹിര് സിന്ദ്രോവ്
13. ഇന്‍ലാന്‍ഡ് വാട്ടര്‍വേസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയര്‍മാനായി നിയമിതനായത് ആരാണ്?
സുനില്‍ പലിവാള്‍
14. 2030-ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് വേദിയാകുന്ന ഇന്ത്യന്‍ നഗരം ഏതാണ്?
അഹമ്മദാബാദ്
15. കേരള ബാങ്കിന്റെ പുതിയ പ്രസിഡന്റായി നിയമിതനായത് ആരാണ്?
പി മോഹനന്
16. 2026-ലെ ഐസിസി പുരുഷ ലോകകപ്പ് ക്രിക്കറ്റിന്റെ ബ്രാന്‍ഡ് അംബാസിഡറായി നിയമിതനായ താരം ആരാണ്?
രോഹിത് ശര്‍മ
17. ഇന്ത്യയിലെ ആദ്യത്തെ ഡ്രോണ്‍ സിറ്റി പദ്ധതി നിലവില്‍വരുന്നത് എവിടെ?
ആന്ധ്രാപ്രദേശിലെ കുര്‍നൂര്‍
18. നാഷണല്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ എക്സിക്യൂട്ടീവ് ചെയര്‍മാനായി നിയമിതനായത് ആരാണ്/
ജസ്റ്റിസ് വിക്രംനാഥ്


